'സൈനികർക്ക് സല്യൂട്ട്'; രാജ്യത്തിൻറെ അഭിമാനം കാത്തത് സൈനികർ, ഇന്ത്യൻ സൈന്യം നടത്തിയത് ഇതിഹാസ പോരാട്ടമെന്ന് പ്രധാനമന്ത്രി

പാകിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം നടത്തിയത് ഇതിഹാസ പോരാട്ടമെന്ന് പ്രധാനമന്ത്രി. രാജ്യത്തിൻറെ അഭിമാനം കാത്തത് സൈനികർ ആണെന്ന് പറഞ്ഞ പ്രധാനമന്ത്രി സൈനികരെ ഒന്നാകെ അഭിനന്ദിച്ചു. അധർമത്തിനെതിരെ പോരാടുന്നത് നമ്മുടെ നാടിന്റെ പാരമ്പര്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഓപ്പറേഷൻ ‘സിന്ദൂർ’ ഇന്ത്യയുടെ ന്യൂ നോർമൽ ആണെന്നും വ്യക്തമാക്കി.

ശതകോടി ഇന്ത്യക്കാരെ തലയുയർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ് ഇന്ത്യൻ സൈന്യം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകൾ കഴിഞ്ഞാലും സൈനിക ചരിത്രത്തിൽ ഈ സേവനം സ്‌മരിക്കപ്പെടുമെന്നും നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടിയെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യക്ക് മുന്നിൽ ഒന്നും അല്ലാതായെന്നും നരേന്ദ്രമോദി പറഞ്ഞു.

ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ലക്ഷ്‌മണരേഖ എന്താണെന്ന് വ്യക്തമാണെന്നും മോദി പറഞ്ഞു. അതേസമയം രാജ്യം മൂന്ന് തീരുമാനങ്ങൾ എടുത്തു കഴിഞ്ഞെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇനി ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കും എന്നതാണ് ഒന്നാമത്തെ തീരുമാനമെന്ന് മോദി പറഞ്ഞു. ആണവ ഭീഷണി വച്ച് പൊറുപ്പിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകരതയെ സംരക്ഷിക്കുന്ന സർക്കാരിനെയും ഭീകരരെയും വേർതിരിച്ച് കാണില്ലെന്നും പറഞ്ഞു.

Latest Stories

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂ‌ളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി, അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

'വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു'; എ വിജയരാഘവൻ

മലയാളത്തിന് പുതിയ സൂപ്പർ ഹീറോ യൂണിവേഴ്സ്..

'പൊലീസും സിസ്റ്റവും സർക്കാരിന്റെ കയ്യിലാണ്, അനന്തുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം'; പി വി അൻവർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

ശാരീരിക അസ്വസ്ഥ: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിനിമ വിജയിക്കാന്‍ എന്തുമാവാം, മുംബൈ സ്ട്രീറ്റില്‍ ആമിര്‍ ഖാന്റെ വട പാവ് വില്‍പ്പന; പിന്നാലെ വിമര്‍ശനം

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല.. വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ജയന്‍ ചേര്‍ത്തല