വീണ്ടും പൊട്ടിത്തെറിച്ച് സച്ചിൻ പൈലറ്റ്; ഗലോട്ടിന്റെ നേതാവ് വസുന്ധര രാജയെന്ന് വിമർശനം

രാജ്യമാകെ ശക്തമായ തിരിച്ചുവരവിനായി കോൺഗ്രസ് ഒരുങ്ങുമ്പോൾ രാജസ്ഥാനിൽ പാർട്ടി വീണ്ടും കലങ്ങിമറിയുകയാണ്. മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരെ പൊട്ടിത്തെറിച്ച് പ്രതികരിച്ചിരിക്കുകയാണ് സച്ചിൻ പൈലറ്റ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ സഹായിച്ചത് വസുന്ധര രാജ സിന്ധ്യയാണെന്ന ഗലോട്ടിന്‍റെ വിവാദ പരാമര്‍ശം എടുത്താണ് സച്ചിൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.

അശോക് ഗലോട്ടിന്‍റെ നേതാവ് സോണിയ ഗാന്ധിയല്ല, വസുന്ധര രാജ സിന്ധ്യയാണെന്ന് സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു. ഹൈക്കമാന്‍ഡിനെ പോലും അപമാനിച്ച് നടത്തിയ പ്രസ്താവനയില്‍ ഗലോട്ട് വ്യക്തത വരുത്തണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.

ബിജെപിയുമായി ഒത്തുകളിച്ചുവെന്ന ആരോപണം ശരിവയ്ക്കുന്നതുപോലെ വസുന്ധരക്കെതിരായ ഒരു അഴിമതി കേസ് പോലും അന്വേഷിക്കാന്‍ ഗലോട്ട് തയ്യാറായില്ലെന്നും സച്ചിന്‍ കുറ്റപ്പെടുത്തി. കര്‍ണ്ണാടക തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസമാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറി പുറത്തുവന്നത്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ