തൊഗാഡിയയുടെ പുസ്തകം ആര്‍എസ്എസിനും ബിജെപിയ്ക്കും പേടി സ്വപ്‌നം; തന്നെ കൊന്നേക്കാമെന്ന് പ്രവീണ്‍ തൊഗാഡിയ

വി.എച്ച്.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ ഇല്ലതാക്കാന്‍ ആര്‍എസ്എസ് ശ്രമം. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഉന്നത നേതാക്കളുടെ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെയും കപട ഹിന്ദുത്വ വാദത്തെയും തുറന്നു കാട്ടുന്ന തൊഗാഡിയയുടെ പുസ്തകം പ്രസിദ്ധീകരിക്കാനിരിക്കുകയാണ് ഭയപ്പെടുത്തുന്ന നീക്കം. പ്രവീണ്‍ തൊഗാന്ധിയ എഴുതുന്ന ഗ്രന്ഥത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഹിന്ദുകളെ വഞ്ചച്ചതിനെക്കുറിച്ചാണ് പറയുന്നത്. ബിജെപി ആര്‍എസ്എസ് നേതാക്കള്‍ നടത്തിയ രഹസ്യ ഒത്തുതീര്‍പ്പു രാഷ്ട്രീയവമാണ് പുസ്തകത്തിലെ പ്രധാന പ്രതിപധ്യവിഷയം. ഇത് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തെ കുറച്ചൊന്നുമല്ല അസ്വസ്തമാക്കുന്നത്.

ഈ പുസ്തകം ബിജെപി ആര്‍എസ്എസ് നേതൃത്വത്തിനു തലവേദന സൃഷ്ടിക്കുമെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്നറിയപ്പു നല്‍കിയിട്ടുമുണ്ട്.അപകടകരമായ ഭൂതകാലം ആരോപിക്കപ്പെടുന്ന അമിത് ഷായും മോദിയുമെല്ലാം പുസ്തകത്തില്‍ പ്രതിസ്ഥാനത്താണെന്നാണ് സൂചനകള്‍. ഗ്രന്ഥം പുറത്ത് വന്നാല്‍ ഹിന്ദുത്വ പാര്‍ട്ടിയെന്ന ബിജെപിയുടെ അവകാശവാദത്തെ പ്രതികൂലമായി ബാധിക്കും. ഈ പുസ്തകം രണ്ടു മാസത്തിനകം പ്രദ്ധീകരിക്കാനാണ് നീക്കം. ഇതു തടയുന്നതിനു വേണ്ടിയാണ് തൊഗാന്ധിയെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് നേതൃത്വം ശ്രമിക്കുന്നതെന്നു വിഎച്ച്പി ആരോപിച്ചു.

ഗുജറാത്തില്‍ നരേന്ദ്ര മോഡിയെ 2002ല്‍ അധികാരത്തില്‍ എത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് തൊഗാഡിയായിരുന്നു. ആ സമയത്ത് ബിജെപിയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന തൊഗാന്ധിയ്ക്കു പല അന്തര്‍നാടകങ്ങളും അറിയമെന്നതു ബിജെപിയെ ഭയപ്പെടുത്തുന്നു. ബിജെപിയെ ഇപ്പോള്‍ കൂടുതല്‍ പ്രകോപിക്കുന്നത് ഗുജറാത്തിലെ പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലുമായി തൊഗാന്ധിയ പുലര്‍ത്തുന്ന സൗഹൃദമാണ്. ഹാര്‍ദിക് പട്ടേലിനെ ബിജെപി വിരുദ്ധ നേതാവായി ഉയര്‍ത്തി കാട്ടുന്നതിനു പിന്നില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു തൊഗാന്ധിയ. ഇതിനെ സംബന്ധിച്ച്‌ മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആര്‍എസ്എസ് നേതൃത്വത്തിനു പലകുറി പരാതി നല്‍കിയിരുന്നു. ഗുജറാത്തില്‍ ഇത്തവണ ബിജെപി കരകയറിയത് കഷ്ടിച്ചാണ്. ഇതിനു പിന്നിലും തൊഗാന്ധിയുടെ എതിര്‍പ്പ്കാ രണമായിയെന്നു ബിജെപി സംശയിക്കുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി ഗുജറാത്തില്‍ ബിജെപിക്കും മോഡിക്കും അമിത് ഷായ്ക്കുമെതിരെ സ്വരമയുര്‍ത്തുന്ന ആളുകള്‍ ദൂരഹമായ സാഹചര്യത്തില്‍ കാണാതായോ കൊല്ലപ്പെടുകയോ ചെയ്യുന്ന സ്ഥിതിയാനുള്ളത്. ഈ സ്ഥിതി തനിക്കുണ്ടാവാതിക്കാന്‍ തൊഗാഡിയ നടത്തിയ മുന്‍കൂര്‍ജാമ്യമെടുക്കലായിട്ടാണ് പുതിയ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്.

തന്നെ കൊലപ്പെടുത്താന്‍ രാജസ്ഥാന്‍ ഗുജറാത്ത് പൊലീസ് വിഭാഗങ്ങള്‍ നടത്തുന്നുവെന്ന് കരഞ്ഞുകൊണ്ട് തൊഗാഡിയ ആരോപിച്ചിരുന്നു. പൊലീസ് രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങരുതെന്നും തൊഗാഡിയ പറഞ്ഞിരുന്നു. ദൂരഹ സാഹചര്യത്തില്‍ കാണാതായ തൊഗാഡിയയെ പിന്നീട് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Latest Stories

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു