റോഡുകൾ കത്രീന കൈഫിന്റെ കവിളുകൾ പോലെ വേണം; രാജസ്ഥാന്‍ മന്ത്രി വിവാദത്തിൽ

പൊതുമരാമത്ത് റോഡുകൾ ബോളിവുഡ് താരം കത്രീന കൈഫിന്റെ കവിളുകൾ പോലെവേണമെന്ന വിവാദ പ്രസ്താവനയിൽ കുരുങ്ങി രാജസ്ഥാൻ ​ഗതാ​ഗതമന്ത്രി മന്ത്രി. രാജസ്ഥാൻ മന്ത്രി രാജേന്ദ്ര സിങ് ഗൂഢയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിക്കിടെ മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.

​’എന്റെ മണ്ഡലത്തില്‍, റോഡുകള്‍ നിര്‍മിക്കേണ്ടത് കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെയാകണം’, എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. മണ്ഡലത്തിലെ ചിലര്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയറോട് മന്ത്രി തന്റെ മണ്ഡലത്തിലെ റോഡുകള്‍ കത്രീന കൈഫിന്റെ കവിള്‍തടങ്ങള്‍ പോലെ നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ടത്.

മന്ത്രിയുടെ വാക്കുകള്‍ ആളുകള്‍ ആരവത്തോടെ സ്വീകരിച്ചതിന് പിന്നാലെ, മന്ത്രി പരാമര്‍ശം ആവര്‍ത്തിക്കുന്നുമുണ്ട്. 2005-ല്‍ ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവും സമാനമായ വിവാദ പ്രസ്താവന നടത്തിയിരുന്നു.. ബിഹാറിലെ റോഡുകള്‍ നടി ഹേമ മാലിനിയുടെ കവിളുകളോളം മിനുസമുള്ളതാക്കുമെന്നായിരുന്നു ലാലുവിന്റെ വാക്കുകള്‍.

അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ മന്ത്രിസഭ രണ്ട് ദിവസം മുമ്പാണ് പുനസംഘടിപ്പിച്ചത്. സച്ചിന്‍ പൈലറ്റിന്റെ നിര്‍ബന്ധത്തെ തുടർന്നായിരുന്നു നടപടി. പഞ്ചായത്തിരാജ്, ഗ്രാമവികസനം എന്നീ വകുപ്പുകളാണ് രജേന്ദ്ര സിങ് ഗുധയ്ക്ക് നല്‍കിയത്. സൈനിക് കല്യാൺ ആയിരുന്നു ഇതിന് മുമ്പ് ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്.

Latest Stories

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം