തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്ന ഹർജി സുപ്രീംകോടതി തള്ളി. തോൽക്കുമ്പോൾ മാത്രം ചിലർ ഇവിഎമ്മുകളെ പഴിചാരുകയാണെന്ന് കോടതി പരിഹസിച്ചു. മുൻപും സമാന വിഷയത്തിൽ കോടതി ഹർജി തള്ളിയിരുന്നു.

ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഇവിഎമ്മിൽ കൃത്വമത്വം നടക്കുന്നുവെന്നുമായിരുന്നു ഹർജിയിലെ ആരോപണം. അതിനാൽ അമേരിക്ക പോലുള്ള രാജ്യങ്ങളെ പോലെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ തിരഞ്ഞെടുപ്പ് ജയിച്ചാൽ ഇവിഎമ്മുകളിൽ കൃത്രിമമില്ലെന്നും തോൽക്കുമ്പോൾ മാത്രം തട്ടിപ്പെന്ന് പറയുന്നുവെന്നും ഹർജി തള്ളി സുപ്രീംകോടതി പരിഹസിച്ചു.

ചന്ദ്രബാബു നായിഡു, തോറ്റപ്പോൾ ഇവിഎം കൃത്രിമം ആരോപിച്ചു, ഇപ്പോള്‍ ജഗൻ മോഹൻ റെഡ്ഡിയും ഇതുതന്നെ പറയുന്നവെന്ന് കോടതി പറഞ്ഞു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം പേപ്പർ ബാലറ്റ് ആവശ്യം കോൺഗ്രസ് വീണ്ടും കടുപ്പിക്കുമ്പഴാണ് സുപ്രീംകോടതി ഹർജി തള്ളിയത്. അതേസമയം ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാൻ ഭാരത് ജോഡോയാത്രക്ക് സമാനമായ മുന്നേറ്റം ആവശ്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാഖാർജ്ജുന ഖർഗെ പറഞ്ഞു.

ഭരണഘടനദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ് നടത്തിയ പരിപാടിയിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ പ്രക്ഷോഭം ആവശ്യമാണെന്നും ഖർഗെ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് വലിയ ജനമുന്നേറ്റം ആവശയമാണെന്നും ഖർഗേ പറഞ്ഞു. ബാലറ്റ് പേപ്പർ വിഷയം മറ്റു പാർട്ടികളുമായി ചർച്ച ചെയ്യുമെന്നും കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ