പഠിക്കാനായി പാകിസ്ഥാനിലേക്ക്, തിരികെ എത്തുന്നത് തീവ്രവാദിയായി, 17 കശ്മീരി യുവാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ എത്തുന്ന കശ്മീരി യുവാക്കളെ പരിശീലിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി ഐഎസ്ഐ പുതിയ പ്രവര്‍ത്തനരീതി നടപ്പാക്കുന്നതായി കണ്ടെത്തി സുരക്ഷാ ഏജന്‍സികള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉപരി പഠനത്തിനും മറ്റുമായി പാകിസ്ഥാനിലെത്തിയ 17 കശ്മീരി യുവാക്കള്‍ തീവ്രവാദികളായി തിരികെ എത്തിയ 17 യുവാക്കള്‍ സൈന്യവുമായി നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും ഓള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും (എഐസിടിഇ) അടുത്തിടെ ഉന്നത വിദ്യാഭ്യാസത്തിനായി പാകിസ്ഥാനിലേക്ക് പോകരുതെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് ഇതാണ് പ്രധാനകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരം ബിരുദങ്ങള്‍ അവര്‍ക്ക് ഇന്ത്യയില്‍ ജോലിയോ ഉപരിപഠനമോ തേടാന്‍ യോഗ്യരാകില്ലെന്നാണ് വ്യക്തമാക്കിയത.്

പാകിസ്ഥാനിലേക്ക് പോയ നിരവധി യുവാക്കളെ പരിശീലനം ലഭിച്ച ഐഎസ്ഐക്കാര്‍ ബ്രെയിന്‍ വാഷ് ചെയ്യുകയും പാക് അധീന കശ്മീരില്‍ (പിഒകെ) ആയുധ പരിശീലനം നല്‍കുകയും ചെയ്തതായി സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരസംഘടനകള്‍ ചില യുവാക്കളെ ഉപയോഗിച്ചിട്ടുണ്ട്.2015 മുതലാണ് ഇത്തരം പ്രവണത കണ്ടുതുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാനിലേക്ക് പോയി മടങ്ങിയ ശേഷം അപ്രത്യക്ഷരായ യുവാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. യുവാക്കള്‍ കരുതിയിരിക്കാന്‍ കേന്ദ്ര സര്‍ക്കാറും സുരക്ഷ വൃത്തങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാകിസ്ഥാന്‍ കോളജുകളിലെ എംബിബിഎസ് സീറ്റുകള്‍ വിറ്റ് കിട്ടുന്ന വരുമാനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതിന് ഹുറിയത്ത് നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസിന്റെ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്‌ഐഎ) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജമ്മു കശ്മീരില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി അടുത്ത കാലങ്ങളില്‍ പാകിസ്ഥാനിലേക്ക് പോയത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ