15 മണിക്കൂര്‍ ജോലി, 100 രൂപ വരെ ദിവസക്കൂലി, ഫാക്ടറികളില്‍ ബാലവേല ചെയ്തിരുന്ന 73 കുട്ടികളെ രക്ഷപ്പെടുത്തി

വടക്കന്‍ ഡല്‍ഹിയില്‍ വിവിധ ഫാക്ടറികളിലായി ബാലവേല ചെയ്തിരുന്ന 73 കുട്ടകളെ രക്ഷപ്പെടുത്തി. സഹ്യോഗ് കെയര്‍ ഫോര്‍ യു എന്ന ശിശുക്ഷേമ സംഘടനയും, നരേലയിലെ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റും ചേര്‍ന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

മികച്ച ജോലി വാഗ്ദാനം ചെയ്ത് ഇവിടങ്ങളില്‍ കുട്ടികളെ എത്തിച്ച ശേഷം പ്രതിദിനം 50-100 രൂപ വരെ വേതനം നല്‍കി ഇവരെ കൊണ്ട് പണി എടുപ്പിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലേക്ക് മാറ്റി.

ഒമ്പത് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളാണ് ഇവര്‍. 38 പെണ്‍കുട്ടികളും 35 ആണ്‍കുട്ടികളുമാണ് രക്ഷപ്പെടുത്തിയവരില്‍ ഉള്ളത്.
കൂടതല്‍ കുട്ടികളെയും കൊണ്ടുവന്നിരിക്കുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നും, ബിഹാറില്‍ നിന്നുമാണ്.

നോര്‍ത്ത് ഡല്‍ഹിയിലെ ബവാനയിലെ പോളിഷിംഗ്, കളിപ്പാട്ടം, ഫാന്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ അപകടകരമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ 15 മണിക്കൂര്‍ വരെ കുട്ടികള്‍ ജോലി ചെയ്തിരുന്നതായാണ് കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ സംഘം വെളിപ്പെടുത്തിയത്. അതിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവര്‍ക്ക് ലഭ്യമായിരുന്നില്ല. പുറത്തിറങ്ങാന്‍ പോലുംഇവരെ അനുവദിച്ചിരുന്നില്ല.

17,000 രൂപ മാസ ശമ്പളത്തില്‍ ഫാക്ടറിയില്‍ നല്ല ജോലി വാഗ്ദാനം ചെയ്താണ് ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ നിന്നെല്ലാം കുട്ടികളെ എത്തിച്ചിരുന്നത്. ഇതിന് ശേഷം ബവാന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കൂളര്‍ പമ്പ് നിര്‍മാണ ഫാക്ടറിയില്‍ 50-100 രൂപ ദിവസ വേതനത്തില്‍ ജോലിക്ക് നിയമിക്കുകയായിരുന്നു.

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും സ്‌കൂള്‍ അടച്ചുപൂട്ടലും കാരണം ഒരു തലമുറയിലെ കുട്ടികള്‍ തന്നെ അപകടത്തിലാണെന്ന് സഹ്യോഗ് കെയര്‍ ഫോര്‍ യു ഡയറക്ടര്‍ ശേഖര്‍ മഹാജന്‍ പറഞ്ഞു. ഫാക്ടറി ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക