'ഇത്ര ദുഷിച്ച മനസ്സുള്ള ചൗക്കിദാറിനെ പച്ചക്ക് കൊളുത്തണം' - രേണുക ഷഹാൻ

പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച “മേം ഭീ ചൗക്കീദാര്‍” ക്യാമ്പയിനില്‍ മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറും പങ്കാളിയായതിനെ വിമര്‍ശിച്ച നടി രേണുക ഷഹാന് നേരെ അശ്ലീല പരാമര്‍ശവുമായി സംഘപരിവാര്‍ അനുകൂലികള്‍ അണിനിരന്നു . ഇതിനു ചങ്കൂറ്റത്തോടെ മറുപടി നൽകി രേണുക ഷഹാനെയും രംഗത്തെത്തി.

സജീന്ദ്ര ജാ എന്ന സംഘപരിവാര്‍ അനുകൂല പ്രൊഫൈലില്‍ നിന്നായിരുന്നു രേണുകയ്‌ക്കെതിരെ അശ്ലീല കമന്റ് ഇട്ടത്. ” നിങ്ങള്‍ സ്വയം തുണിയുരിയാന്‍ തയ്യാറായാല്‍ നിങ്ങളെ അവര്‍ വെറുതെ മണത്തിട്ട് പോകുമെന്ന് കരുതണ്ട. എം.ജെ അക്ബര്‍ ആരേയും ബലാത്സംഗം ചെയ്തിട്ടില്ല. ആ സ്ത്രീകള്‍ എല്ലാം നന്നായി ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹം അവരെ സന്തോഷിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ സല്‍മാന്‍ ഖാനൊപ്പം സന്തോഷിച്ച പോലെ. നിങ്ങള്‍ക്ക് അത് ഓര്‍മ്മയുണ്ടാകുമെന്ന് കരുതുന്നു”- എന്നായിരുന്നു ഇയാള്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികളുടെ വായടപ്പിച്ച് രേണുക ഷഹാന്‍ എത്തി. ടോയ്‌ലറ്റിന് പോലും യോജിക്കാത്ത ചിന്തകളാണല്ലോ താങ്കളുടേതെന്നും എത്ര മോശമായാണ് നിങ്ങളുടെ ആലോചന പോകുന്നതെന്നും രേണുക ചോദിച്ചു. ”ഇത്രയും ദുഷിച്ച മനസ്സുള്ള സ്വയം കാവല്‍ക്കാരനെന്ന് വിളിക്കുന്നവനെ കത്തിക്കുകയാണ് വേണ്ടത്. നിങ്ങളെയൊക്കെ കാവല്‍ക്കാരന്‍ എന്ന് വിളിക്കുന്നതിലൂടെ കാവല്‍ക്കാരെ അധിക്ഷേപിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. നിങ്ങളുടെ പേരിനപ്പുറം ട്രോള്‍ എന്നാണ് ചേര്‍ക്കേണ്ടത്. നിങ്ങള്‍ക്ക് അതാണ് ചേരുക- രേണുക കുറിച്ചു.

മോദിയുടെ ചൗക്കിദാര്‍ കാമ്പയിനെ പിന്തുണച്ചു കൊണ്ട് എം.ജെ അക്ബര്‍ ട്വിറ്ററില്‍ തന്റെ പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരുന്നു.

‘നിങ്ങളും ഒരു കാവല്‍ക്കാരനായിരുന്നെങ്കില്‍ ഒരു സ്ത്രീ പോലും ഇവിടെ സുരക്ഷിതരായിരിക്കില്ല ‘ എന്നായിരുന്നു അക്ബറിന്റെ ട്വീറ്റിന് മറുപടിയായി രേണുക കുറിച്ചത്

“ലിമിറ്റ് ഓഫ് ഷെയിംലെസ്നെസ്” എന്ന ഹാഷ്ടാഗോടു കൂടിയായിരുന്നു രേണുക ട്വീറ്റ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി ആക്റ്റിവിസ്റ്റുകള്‍ അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു. രൂക്ഷവിമര്‍ശനത്തിന് പിന്നാലെ അക്ബര്‍ ചൗക്കിദാര്‍ പ്രയോഗം പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണമായിരുന്നു രേണുകയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയത്.

Latest Stories

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്