ഏത് നടപടിയും നേരിടാൻ തയ്യാർ, പ്രഗ്യ താക്കൂറിനെ 'തീവ്രവാദി' എന്ന് വിളിച്ച പ്രസ്താവന പിൻവലിക്കില്ല: രാഹുൽ ഗാന്ധി

ബി.ജെ.പി, എം.പി പ്രഗ്യ താക്കൂറിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച് ട്വിറ്ററിൽ നടത്തിയ പരാമർശത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഥുറാം ഗോഡ്‌സെ ചെയ്തതു പോലെ പ്രഗ്യ താക്കൂർ അക്രമത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

“അതെ, ഞാൻ എന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. ഞാൻ ട്വിറ്ററിൽ എഴുതിയതിനൊപ്പം നിൽക്കുന്നു,” പ്രഗ്യ താക്കൂറിനെ “തീവ്രവാദി” എന്ന് വിളിച്ച പ്രസ്താവനയ്‌ക്കൊപ്പം നിൽക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഹുൽ ഗാന്ധി മറുപടി പറഞ്ഞു.

പരാമർശത്തിനെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് “അത് കുഴപ്പമില്ല. ഒരു കുഴപ്പവുമില്ല. അവർ എന്തുചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിലും ഞാൻ സ്വാഗതം ചെയ്യുന്നു.” എന്ന് രാഹുൽ ഗാന്ധി ഉത്തരം നൽകി.

ഗോഡ്സെയെ കുറിച്ചുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധി പ്രഗ്യ താക്കൂറിനെതിരെ ആഞ്ഞടിച്ചു, പ്രഗ്യ ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും ഉള്ളിലിരിപ്പ് പ്രകടിപ്പിച്ചുവെന്നും അത് മറച്ചു വെയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദി പ്രഗ്യ തീവ്രവാദിയായ ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് വിളിച്ചു. ഇന്ത്യയുടെ പാർലമെന്റിന്റെ ചരിത്രത്തിൽ ദുഃഖകരമായ ദിവസമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഗോഡ്‌സെ പരാമർശത്തിൽ ഭോപ്പാൽ എംപി പ്രഗ്യ താക്കൂർ ഇന്ന് ലോക്സഭയിൽ മാപ്പ് പറഞ്ഞു. എന്നാൽ ഗോഡ്സെയെ കുറിച്ചുള്ള പരാമർശം വളച്ചൊടിച്ചതായി അവർ പറഞ്ഞു. തന്റെ അഭിപ്രായ പ്രകടനം മറ്റൊരു പശ്ചാത്തലത്തിലായിരുന്നുവെന്നും അവർ പറഞ്ഞു.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി