“അവസാനയാത്രയിൽ, എന്നെ കാവി പുതച്ച് ജയ് ശ്രീറാം മുഴക്കുക,”: ജാമിയയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്ക്കുന്നതിന് മുമ്പ് ഫെയ്സ്ബുക്ക് ലൈവ് ചെയ്ത് അക്രമി

ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്ക് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കു നേരെ വെടിയുതിർത്ത ആൾ അക്രമം നടത്തുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്തു.

കറുത്ത സ്ലീവ്‌ലെസ് ബോംബർ ജാക്കറ്റ് ധരിച്ച രംഭക്ത് ഗോപാൽ എന്ന അക്രമി പ്രതിഷേധം നടക്കുന്ന പരിസരത്ത് ചുറ്റും നടന്ന് തന്റെ ലക്ഷ്യത്തെ കുറിച്ച് തീരുമാനമെടുക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ സ്വയം പോസ്റ്റ് ചെയ്യുകയായിരുന്നു.

“യെ ലോ ആസാദി (ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം)” എന്ന് ആക്രോശിച്ചു കൊണ്ട് പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു ഇയാൾ. ഷാദാബ് ഫാറൂഖ്‌ എന്ന വ്യക്തിക്ക് വെടിവെയ്പ്പിൽ പരിക്കേൽക്കുകയും ചുറ്റുമുള്ള മറ്റുള്ളവർ അക്രമിയെ കീഴടക്കുകയുമായിരുന്നു.

സോഷ്യൽ മീഡിയയിലെ രാംഭക്ത് ഗോപാലിന്റെ മുമ്പത്തെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത് തന്റെ പ്രവൃത്തിയുടെ അനന്തരഫലങ്ങൾ നേരിടാൻ ഇയാൾ തയ്യാറെടുത്തിട്ടുണ്ട് എന്നാണ്. “എന്റെ അവസാന യാത്രയിൽ, എന്നെ കാവി പുതച്ച് ജയ് ശ്രീറാം എന്ന മുദ്രാവാക്യം മുഴക്കുക,” ഒരു പോസ്റ്റിൽ ഇയാൾ കുറിച്ചു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി