വിവാഹപ്രായം ഉയർത്തുന്നത് തുല്യതയ്ക്ക് വേണ്ടി; പ്രധാനമന്ത്രി

സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും 21 ആക്കി ഉയർത്തുന്നത് തുല്യതയ്ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന് കൂടുതൽ അവസരമൊരുക്കാനാണ് പുതിയ തീരുമാനം കൊണ്ട് സർക്കാർ ഉദ്ദേശിച്ചതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

അതേസമയം സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും 21 ആക്കി ഉയർത്താനുളള ബിൽ കേന്ദ്ര സർക്കാർ ലോകസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ബിൽ അവതരിപ്പിച്ചത്. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കും. വിവാഹപ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും. അതിനും നിർദ്ദേശം നൽകി.

ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിലും ഇത് എഴുതിച്ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് – 1956, ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളിലാണ് മാറ്റം വരുത്തുക.

ബില്ലിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സഭയിൽ ബിൽ വലിച്ചു കീറിയാണ് പ്രതിഷേധം. ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിയ്ക്ക് അയക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ബില്ലിന് പിന്നിൽ ബിജെപി സർക്കാരിന് ഗൂഢലക്ഷ്യമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. പാർട്ടികളുടെ ശക്തമായ എതിർപ്പിനെ വകവെയ്ക്കാതെ നാടകീയമായിരുന്നു കേന്ദത്തിന്റെ നീക്കം. ഇതിനെതിരെ പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. ബിൽ ഇന്ന് അവതരിപ്പിക്കുമെന്ന് കാര്യത്തിൽ അവസാന നിമിഷമാണ് സർക്കാർ തീരുമാനമെടുത്തത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലേക്ക് ബിൽ അവതരണം മാറ്റുമെന്നാണ് പ്രതിപക്ഷ കക്ഷികൾ കരുതിയിരുന്നത്.

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും എതിർപ്പ് പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തി. സിപിഎമ്മും സിപിഐയും മുസ്ലിം ലീഗുമടക്കമുള്ളവരും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ