കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുന്നു; അവര്‍ പാര്‍ട്ടിക്ക് പുറത്തെന്ന് രാഹുല്‍; തങ്ങളുടെ 'ഏറ്റവും വലിയ സമ്പാദ്യം' രാഹുലെന്ന് ബിജെപി

ഗുജറാത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന്ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇങ്ങനെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം താക്കീത് ചെയ്തു.

ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരെ പുറത്താക്കും. എങ്കില്‍ മാത്രമേ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു

ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ രണ്ട് തരം ആളുകളുണ്ട്. ഒന്ന് ജനങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നവരും അവര്‍ക്കുവേണ്ടി പോരാടുന്നവരും അവരെ ബഹുമാനിക്കുന്നവരുമാണ്. ഇവര്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുമാണ്.

ജനങ്ങളില്‍ നിന്ന് അകന്നുപോയ മറ്റുള്ളവര്‍ അവരെ ബഹുമാനിക്കുന്നില്ല. അവരില്‍ പകുതിയും ബിജെപിക്കൊപ്പമാണെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ പരാമര്‍ശം ഗുജറാത്തില്‍ സ്വന്തം പാര്‍ട്ടിയെ ട്രോളുന്ന വിധത്തിലുള്ളതാണ്. ബിജെപിയുടെ ‘ഏറ്റവും വലിയ സമ്പാദ്യ’മാണ് രാഹുലെന്നും ബിജെപി പരിഹസിച്ചു. രാഹുല്‍ ഗാന്ധി സ്വന്തം പാര്‍ട്ടിയെ ക്രൂരമായി ട്രോളുകയും സ്വയം വെളിവാക്കുകയും ചെയ്തു. എത്ര സത്യസന്ധമായ പ്രതികരണം. ഗുജറാത്തില്‍ വിജയിക്കാനാകില്ലെന്ന് അദ്ദേഹം സമ്മതിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത് ഒരു കലയാണെങ്കില്‍ രാഹുല്‍ ഗാന്ധി ഒരു കലാകാരനാണ്.

തൊണ്ണൂറില്‍പരം തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു, ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. കഴിഞ്ഞ നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാഹുല്‍ ഗുജറാത്തിലുണ്ട്. ജനങ്ങളുമായും നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Latest Stories

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പി. കെ ശ്യാമളക്കെതിരെ വിമതനീക്കം; ജില്ലാ സെക്രട്ടറിയേറ്റംഗം ടി. കെ. ഗോവിന്ദൻ മത്സരിക്കും

പത്തനാപുരത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും; തനിക്കെതിരായ ആരോപണങ്ങൾ വിലപ്പോവില്ല: ഗണേഷ് കുമാർ

ജി. സുധാകരന് കോൺഗ്രസ് പിന്തുണ, 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ബിജെപിയിലേക്കെന്ന് സൂചന