ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കളെ ഒഴിവാക്കണമെന്ന് രാഹുൽ ഗാന്ധി; ഗുജറാത്ത് സന്ദർശനത്തിൽ സംസാരിക്കവെയാണ് പരമാർശം

ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന തന്റെ പാർട്ടിയിലെ പ്രവർത്തകരെയും നേതാക്കളെയും ഒഴിവാക്കേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച പറഞ്ഞു. പാർട്ടി അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതുവരെ സംസ്ഥാനത്തെ ജനങ്ങൾ നമുക്ക് വേണ്ടി വോട്ട് ചെയ്യില്ല എന്ന് രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബിജെപി ഭരണത്തിൽ അവർ കാണിച്ച ദർശനം പരാജയപ്പെട്ടതിനാൽ ഗുജറാത്തിലെ ജനങ്ങൾ പുതിയൊരു ദർശനത്തിനായി ആർപ്പുവിളിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് മുന്നോട്ടുള്ള വഴി കാണാൻ കഴിയുന്നില്ലെന്നും കോൺഗ്രസിന് അത് കാണിച്ചുതരാൻ കഴിയുന്നില്ലെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

“ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തിലും പ്രവർത്തകരിലും രണ്ട് തരം ആളുകളുണ്ട്. ജനങ്ങളോട് സത്യസന്ധത പുലർത്തുന്നവരും, അവർക്കുവേണ്ടി പോരാടുന്നവരും, അവരെ ബഹുമാനിക്കുന്നവരും അതിലൂടെ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ഹൃദയത്തിൽ സൂക്ഷിക്കുന്നവരും. എന്നാൽ മറ്റൊരു കൂട്ടർ ജനങ്ങളിൽ നിന്ന് അകന്നുപോയ ആളുകളാണ്. അവർ ജനങ്ങളെ ബഹുമാനിക്കുന്നില്ല, വളരെ അകലെ ഇരിക്കുന്നു. അവരിൽ പകുതിയും ബിജെപിക്കൊപ്പമാണ്.” അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ