'ഒന്നും ഒളിക്കരുത്' തമിഴ്‌നാട്ടിലെ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ; ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാനായി 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ. താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും പാർട്ടി ഘടകങ്ങളുടെയും വികാരം മനസ്സിലാക്കാനായി 234 മണ്ഡലങ്ങളിലേക്കും കമ്മിറ്റി അംഗങ്ങളെ അയയ്ക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ അറിയിച്ചു.

പാർട്ടി പ്രവർത്തകരെ കേട്ട് അവരുടെ കാഴ്ചപ്പാടുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് കമ്മിറ്റി അംഗങ്ങൾക്ക് സ്റ്റാലിൻ നിർദേശം നൽകി. ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സ്റ്റാലിൻ്റെ നിർദേശം. റിപ്പോർട്ട് പഠിച്ച ശേഷം ജൂൺ അവസാനത്തോട പാർട്ടിയിൽ തിരുത്തൽ നടപടികളും പരിഷ്കാരങ്ങളും നടത്താനാണ് ഡിഎംകെയുടെ തീരുമാനം.

‘ഡോക്ടറോട് കള്ളം പറയരുതെന്ന് ആളുകൾ പറയാറുണ്ട്. ഞാൻ ഇപ്പോൾ ആ നിലയിലാണ്. എന്നിൽനിന്ന് ഒന്നും ഒളിക്കരുത്. രോഗം വ്യക്തമായി തിരിച്ചറിഞ്ഞ ശേഷം മാത്രമേ യഥാർഥ മരുന്ന് നൽകാനാകൂ’ സ്റ്റാലിൻ പറഞ്ഞു.

രണ്ടു പേരടങ്ങുന്ന സംഘമാണ് ഓരോ പ്രവർത്തകനെയും കാണുക. കമ്മിറ്റി അംഗങ്ങൾ വിവരങ്ങളുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കണമെന്നും ഏതെങ്കിലും തരത്തിൽ പുറത്തുവിടുന്നത് ഈ പ്രക്രിയ പരാജയപ്പെടാൻ കാരണമാകുമെന്നും സ്റ്റാലിൻ പറഞ്ഞു.

Latest Stories

'ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക, കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം'; പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ അതിനൊപ്പം അടിയുറച്ചു പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വി ഡിയ്‌ക്കൊപ്പം നിന്ന് കെ സി വേണുഗോപാല്‍

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

കൊച്ചിക്കാരൻ മുഖ്യമന്ത്രി ആകുമ്പോൾ  പശ്ചിമകൊച്ചിയുടെ പ്രതീക്ഷകൾ

ആഭ്യന്തരം ചെന്നിത്തലയ്ക്ക്?; അനുനയ നീക്കത്തിന് രണ്ടാം വട്ടവും രമേശ് ചെന്നിത്തലയെ കണ്ടു വി ഡി സതീശന്‍; ആഭ്യന്തരം നല്‍കിയാല്‍ ധനകാരം കയ്യില്‍ വെയ്ക്കും

'മുസ്ലിം ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്, ലീഗിന്റേത് ഉറച്ച മതേതര നിലപാട്: വി. ഡി. സതീശൻ

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്കാരം' വേണ്ട; തന്റെ ഓഫീസ് കസേരയിലെ വെള്ള ടവൽ നീക്കം ചെയ്ത് മുഖ്യമന്ത്രി ജോസഫ് വിജയ്

മന്ത്രിമാരെ ഇന്നറിയാം, വകുപ്പ് വിഭജനത്തില്‍ ഫോര്‍മുലയുമായി കോണ്‍ഗ്രസ്; ഘടകകക്ഷികള്‍ക്ക് പൂര്‍ണമായി വഴങ്ങില്ല; വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കാനും ആലോചന

സ്വർണ വിലയിൽ ഇടിവ്; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും; വി. ഡി. സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖർ

യുഡിഎഫ് സർക്കാരിലെ ലീഗ്‌ മന്ത്രിമാരിൽ ധാരണയായി; കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഷംസുദ്ദീന് വിദ്യാഭ്യാസം