'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു വിമർശനം. സംഭവത്തെപ്പറ്റി കോംപ്രമൈസ്ഡ് പ്രധാനമന്ത്രി ഒരു വാക്കുപോലും പ്രതികരിച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

നാവികരെ കൊലപ്പെടുത്തിയവരെ എതിർക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമോ ശക്തിയോ ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒമാൻ തീരത്ത് ജൽവീർ കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ഇന്ത്യക്കാരായ മൂന്ന് ജീവനക്കാരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ത്യ ഔദ്യോ​ഗികമായി എതിർപ്പറിയിച്ചെങ്കിലും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.

ഇറാനിൽ നിന്ന് ഓയിൽ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു കപ്പലിന് നേരെ അമേരിക്കയുടെ ആക്രമണം. കപ്പൽ‌ ആക്രമിച്ചത് തങ്ങൾ തന്നെയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഒമാൻ സഹായത്തോടെ കപ്പലിലെ മറ്റ് നാവികരെ മാറ്റി. പോർവിമാനത്തിൽ നിന്ന് രണ്ടു ഹെൽഫയർ മിസൈലുകൾ തൊടുത്ത് കപ്പലിന്റെ എഞ്ചിൻ റൂം തകർക്കുകയായിരുന്നു.ഇതുവരെ 9 കപ്പലുകളെ ആക്രമിച്ചു. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട എം ടി ജൽവീർ കപ്പലിൽ 20 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്.

Latest Stories

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി

പിഎം ശ്രീ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; വാങ്ങിയത് എസ്എസ്കെ വിഹിതം, രേഖകൾ പുറത്ത്

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്‍റെ ഹര്‍ജി തള്ളി, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

ഹോർമുസിൽ കത്തുന്നത് കപ്പലുകൾ മാത്രമല്ല; ഇന്ത്യൻ അന്തസ്സുമാണ്