അഴിമതി: മന്ത്രിയെ പുറത്താക്കി ഭഗവന്ത് മാന്‍, പിന്നാലെ അറസ്റ്റ്

പഞ്ചാബില്‍ അഴിമതി ആരോപണ വിധേയനായ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് മാന്‍. കരാറുകാരോട് ഒരു ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് സിംഗ്ലയെ പുറത്താക്കിയത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ അറസ്റ്റും ചെയ്തു.

ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക അനുസരിച്ചാണ് സിംഗ്ലക്കെതിരെ നടപടിയെടുത്തതെന്ന് മാന്‍ പറഞ്ഞു. ഒരു ശതമാനം പോലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ആരോപണം നേരിട്ട മന്ത്രിയെ കാബിനറ്റില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ എഎപി എംപി രാഘവ് ഛദ്ദ സ്വാഗതം ചെയ്തു. അഴിമതിയുടെ പേരില്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തക്ക ധൈര്യവും സത്യസന്ധതയുമുള്ള ഒരേയൊരു പാര്‍ട്ടി ആം ആദ്മി പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെ ഡല്‍ഹിയില്‍ ആരംഭിച്ച പാര്‍ട്ടി മാതൃക പഞ്ചാബിലും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്