താലിബാൻ മന്ത്രിയാണ്, സ്ത്രീകൾ വേണ്ട! അഫ്ഗാൻ മന്ത്രിയുടെ ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്; പ്രതിഷേധം, പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്

താലിബാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖിയുടെ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്. അഫ്ഗാൻ മന്ത്രിയുടെ ഡൽഹിയിലെ വാർത്താ സമ്മേളനത്തിൽ നിന്നാണ് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത്. വാർത്താ സമ്മേളനത്തിൽ വിളിക്കാത്തതിൽ കേന്ദ്രസർക്കാരിനെ വനിതാ മാധ്യമപ്രവർത്തകർപ്രതിഷേധം അറിയിച്ചു.

വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് സ്ത്രീവിരുദ്ധതയുടെ പരസ്യമായ പ്രകടനമാണെന്നും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും വിമർശനം ഉയർന്നു. വനിതാ മാധ്യമപ്രവർത്തകർക്കുള്ള വിലക്ക് സംഭവം ഞെട്ടിക്കുന്ന നടപടിയെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ പി ചിദംബരം പ്രതികരിച്ചു. പ്രതിഷേധിച്ച് പുരുഷ മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോകണമായിരുന്നുവെന്നും ചിദംബരം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

“നമ്മുടെ രാജ്യത്ത്, അതും നമ്മുടെ മണ്ണിൽ, നമ്മുടെ രാഷ്ട്രത്തോട് വ്യവസ്ഥകൾ നിർദേശിക്കാനും സ്ത്രീകൾക്കെതിരായ വിവേചനപരമായ അജണ്ട അടിച്ചേൽപ്പിക്കാനും അവർ ആരാണ്?” എന്നാണ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് പ്രതികരിച്ചതിങ്ങനെ- സർക്കാർ പൂർണ ഔദ്യോഗിക പ്രോട്ടോക്കോളോടെ താലിബാൻ പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിക്കുമ്പോൾ, താലിബാൻ വിദേശകാര്യ മന്ത്രിക്ക് സ്ത്രീകൾക്കെതിരായ നിയമവിരുദ്ധമായ വിവേചനം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുവാദം നൽകുന്നു എന്നത് അടിയറവ് പറയുന്നതിന് തുല്യമാണെന്ന് മാധ്യമപ്രവർത്തക സുഹാസിനി ഹൈദർ കുറിച്ചു.


അതേസമയം വനിതകളെ ക്ഷണിക്കാത്തതിൽ പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വാർത്താസമ്മേളനത്തിന് വിളിക്കേണ്ടവരെ തീരുമാനിച്ചത് അഫ്ഗാൻ അധികൃതർ എന്നാണ് വിശദീകരണം.അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്താഖി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകരെ കണ്ടത്. പുരുഷ മാധ്യമപ്രവർത്തകരെ മാത്രമാണ് ഈ വാർത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'