വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം; വിമാനത്താവളത്തിന് ഭൂമി നല്‍കണമെങ്കില്‍ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പ്രതിഷേധക്കാര്‍

തമിഴ്‌നാട് മധുരയില്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം ആത്മഹത്യഭീഷണിയായി ഉയര്‍ന്നു. മധുര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടാണ് ഭൂമി ഏറ്റെടുക്കല്‍. 126 കുടുംബങ്ങള്‍ക്കാണ് വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നത്.

ഇന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങാനിരിക്കെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയും ശരീരത്ത് പെട്രോള്‍ ഒഴിച്ചും ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ വികസനത്തിന്റെ ഭാഗമായി 633 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

മധുരൈ സൗത്ത് തഹസില്‍ദാര്‍ സമരക്കാരുടെ ആവശ്യം പരിഗണിക്കുമെന്ന ഉറപ്പിനെതുടര്‍ന്ന് പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. ആദ്യം സമരക്കാര്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പത്തിലേറെ പ്രതിഷേധക്കാര്‍ സമീപത്തെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ശരീരത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി.

അഗ്നിശമന സേനയും പൊലീസും മധുര സൗത്ത് തഹസില്‍ദാറും സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് പകരം മധുര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മൂന്ന് സെന്റ് ഭൂമി നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. ആറ് ദിവസത്തിനുള്ളില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന തഹസീല്‍ദാരുടെ ഉറപ്പിന്‍മേല്‍ പ്രതിഷേധം താത്കാലികമായി അവസാനിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ