മനുഷ്യന്‍ കുരങ്ങനാവുന്ന കാലമാണിത് ; കേന്ദ്രമന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അശാസ്ത്രീയമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സത്യപാല്‍സിങിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. പ്രാചീനകാലം ചികഞ്ഞ് മനുഷ്യനെ കുരങ്ങനാക്കി മാറ്റാനുളള ശ്രമമാണ് നടക്കുന്നതെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു പ്രകാശിന്റെ പ്രതികരണം. കുരങ്ങന്‍ മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ വാദം.

“കുരങ്ങന്‍ മനുഷ്യനാവുന്നത് നമ്മുടെ പൂര്‍വ്വികര്‍ കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നു. പക്ഷേ പ്രിയപ്പെട്ട സാര്‍, അതിന് വിപരീതമായ കാഴ്ചയ്ക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് നിങ്ങള്‍ക്ക് നിഷേധിക്കാനാകുമോ, അതായത് മനുഷ്യന്‍ കുരങ്ങനായി പരിണമിക്കുകയും ഭൂതകാലം ചികഞ്ഞ് ശിലായുഗത്തിലേക്ക് നമ്മെ കൊണ്ടു പോവുകയും ചെയ്യുകയാണ്”, പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞദിവസം ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും പാഠ്യപദ്ധതിയില്‍ നിന്നും ഇത് മാറ്റണമെന്നുമുളള സത്യപാല്‍സിങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഡാര്‍വിന്‍ സിദ്ധാന്തം മിത്താണെന്നും അടിസ്ഥാനമില്ലാതെ തനിക്കൊരു കാര്യവും പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. താന്‍ ഒരു ശാസ്ത്ര പുരുഷനാണ്. കലാമേഖലയില്‍ നിന്നല്ല താന്‍ വരുന്നതെന്നും രസതന്ത്രത്തിലാണ് പിഎച്ച്ഡി ചെയ്തതെന്നും വിവാദമായ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കൊണ്ട് മന്ത്രി രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ തന്റെ പ്രതികരണമറിയിച്ചത്.

Latest Stories

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ