പ്രഗ്യ താക്കൂർ, ജെ.പി നദ്ദയെ കണ്ടു, ഗോഡ്സെ പരാമർശത്തെ കുറിച്ച് ലോക്സഭയിൽ വിശദീകരണം നൽകും

മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയെ കുറിച്ച് ലോക്‌സഭയിൽ നടത്തിയ വിവാദ പരാമർശത്തെ ചൊല്ലിയുള്ള കോലാഹലത്തെ തുടർന്ന് ബി.ജെ.പി എം.പി സാധ്വി പ്രഗ്യ താക്കൂർ പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദയെ പാർലമെന്റ് മന്ദിരത്തിൽ സന്ദർശിച്ചു.

ജെ.പി നദ്ദ, ബി.ജെ.പി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രഗ്യ താക്കൂർ തന്റെ അഭിപ്രായം വ്യക്തമാക്കി. പ്രഗ്യ താക്കൂർ ഇന്ന് ലോക്സഭയിൽ വിശദീകരണം നടത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

വിപ്ലവകാരിയായ ഉദം സിംഗിനെ അപമാനിക്കുന്നതിന് എതിരെയാണ് താൻ പരാമർശം നടത്തിയതെന്ന് സാധ്വി പ്രഗ്യ വാദിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയെ പ്രശംസിച്ച പ്രസ്താവനയെ നേരത്തെ പ്രഗ്യാ താക്കൂർ ന്യായീകരിച്ചിരുന്നു.

പ്രഗ്യയുടെ പരാമർശത്തെ തുടർന്ന് പാർലമെന്റ് പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ബി.ജെ.പി അവരെ വിലക്കുകയും പ്രതിരോധത്തിനായുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ