ബംഗാൾ, അസം ഇന്നു പോളിംഗ് ബൂത്തിലേക്ക്

അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ്. ബംഗാളിൽ 191, അസമിൽ 246 വീതം സ്ഥാനാർത്ഥികളാണ് ഇന്നു ജനവിധി തേടുന്നത്.

അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടും. ആകെ 1.54 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനവകാശം വിനിയോഗിക്കുക. സ്പീക്കർ ഹിതേന്ദ്രനാഥ് ഗോസ്വാമി, സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് റിപുൺ ബോറ തുടങ്ങിയവർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ബിജെപി – അസം ഗണപരിഷത് സഖ്യം, കോൺഗ്രസ് സഖ്യം, അസം ജാതീയ പരിഷത് സഖ്യം എന്നിവ തമ്മിലാണ് മുഖ്യമത്സരം.

‘വിഘടനവാദവും സംഘർഷവും നേരിട്ട അസമിനെ 2001–”16 കാലഘട്ടത്തിലെ തരുൺ ഗൊഗോയ് സർക്കാരാണു സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിച്ചത്. എന്നാൽ, ഇപ്പോൾ അസം തിരിച്ചടി നേരിടുന്നു. മതം, സംസ്കാരം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നു. നോട്ട് നിരോധനം, ഇന്ധന വിലക്കയറ്റം, കോവിഡ് വ്യാപനം എന്നിവ ജനങ്ങളെ ദുരിതത്തിലാക്കി. പൗരൻമാരെ പരിപാലിക്കുന്ന, വികസനവും സമാധാനവും ഉറപ്പാക്കുന്ന സർക്കാരിനെ തിരഞ്ഞെടുക്കാൻ വിവേകപൂർവം വോട്ടു ചെയ്യുക.’

ബംഗാളിൽ മാത്രം 684 കമ്പനി അർദ്ധ സൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ബംഗാളിൽ വോട്ടെടുപ്പു നടക്കുന്ന 30 സീറ്റുകളിൽ 27ലും കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസാണ് ജയിച്ചത്. തൃണമൂൽ വിട്ടു ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ തട്ടകമായ പൂർവ മേദിനിപുരിലെ 7 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പുണ്ട്. തൃണമൂൽ – ബിജെപി സംഘട്ടനം വ്യാപകമായ ഈ ജില്ലകളിൽ പൊലീസിനെയും കേന്ദ്രസേനയെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി