വിവാഹത്തിന് വരൻ എത്തിയത് ബുൾഡോസറിൽ; ഡ്രൈവർക്ക് 5000 രൂപ പിഴ

വിവാഹ ദിനത്തിൽ ബുൾഡോസറിൽ വരനെ എത്തിച്ച കേസിൽ ഡ്രൈവർക്ക് 5000 രൂപ പിഴ. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം. വിവാഹാഘോഷങ്ങളുടെ ഭാ​ഗമായി ബുൾഡോസറിൽ എത്തിയ വരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരുന്നു.

ഇതിനു പിന്നാലെയാണ് ബുൾഡോസറിന്റെ ഡ്രൈവർക്കെതിരെ മോട്ടോർ വകുപ്പിന്റെ പിഴ വന്നത്. ജെസിബി യന്ത്രങ്ങൾ വാണിജ്യാവശ്യത്തിനുള്ളതാണ്, ആളുകളെ കൊണ്ടുപോകാൻ ഉപയോഗിക്കാൻ കഴിയില്ലന്നും അധികൃതർ പറഞ്ഞു. മോട്ടോർ വാഹന നിയമം ലംഘിച്ചതിന് ഡ്രൈവർക്ക് 5,000 രൂപ പിഴ ചുമത്തിയതായി പൊലീസ് പറഞ്ഞു.

മോട്ടോർ വാഹന നിയമത്തിലെ 39/192 (1) വകുപ്പുകൾ ലംഘിച്ചതിനാണ് പിഴ. ജെസിബി ഡ്രൈവറായ രവി ബരാസ്കർക്കെതിരെയാണ് കേസെടുത്തത്. വിവാഹ ഘോഷയാത്രയിൽ സാധാരണ കാറും ജീപ്പുമൊക്കെയാണ് വധൂവരന്മാരുടെ പതിവ് വാഹനം. ചിലർ ആനപ്പുറത്തും കുതിരപ്പുറത്തും വരും.

സിവിൽ എഞ്ചിനീയറായ അങ്കുഷ് ജയ്‌സ്വാൾ ആണ് വിവാഹദിനത്തിൽ ബുൾഡോസറിൽ എത്തിയത്. ബന്ധുക്കളായ രണ്ട് സ്ത്രീകൾ ഇയാളെ അനു​ഗമിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Latest Stories

'നിരൂപണത്തോട് അസഹിഷ്ണുതയുളളവർ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാൽ മതിയെന്നുവെക്കണം'; തുറന്നുപറഞ്ഞ് അശ്വന്ത് കോക്ക്

'സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

ആ ഒരു കാര്യം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ അടുത്ത വർഷം......: എം എസ് ധോണി

'സഞ്ജു സാംസൺ കാരണമാണ് ആ താരം ടീമിൽ നിന്ന് പടിയിറങ്ങിയത്': ആകാശ് ചോപ്ര

"പറയാൻ പ്രയാസമാണ്"; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഏകദിന ഭാവിയെക്കുറിച്ച് വലിയ പ്രസ്താവനയുമായി ഇന്ത്യൻ സൂപ്പർ താരം

ആ പരമ്പരയ്ക്ക് ശേഷം രോഹിത്തും കോഹ്‌ലിയും ഏകദിനത്തിൽ നിന്നും വിരമിക്കും, ഔദ്യോഗിക പ്രഖ്യാപനം വരുന്നു- റിപ്പോർട്ട്

Asia Cup 2025: 'കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ'; സൂപ്പർ താരത്തെ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർ ആശക്കുഴപ്പത്തിൽ

“ജോലിയില്ലാത്തപ്പോൾ ഞാൻ സാധാരണയായി ക്രിക്കറ്റ് കാണാറില്ല, പക്ഷേ ആ ദിവസം എനിക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല”; തുറന്ന പ്രശംസയുമായി വസീം അക്രം

വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ