ഭാരതാംബയും സ്വയം സേവകരുമുള്ള 100 രൂപ നാണയം; ആർഎസ്എസിന്റെ 100 ആം വാർഷിക ആഘോഷത്തിൽ തപാൽ സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

ആർഎസ്എസിന്റെ 100 ആം വാർഷിക ആഘോഷ ചടങ്ങിൽ പ്രത്യേക തപാൽ സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതാംബയുടെയും സ്വയം സേവകരുടെയും ചിത്രം ആലേഖനം ചെയ്തതാണ് 100 രൂപയുടെ നാണയം. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ആർഎസ്എസ് സർ കാര്യ വാഹക് ദത്തത്രേയ ഹോസബോലെ എന്നിവരും പങ്കെടുത്തു.

പ്രധാനമന്ത്രി എല്ലാവർക്കും മഹാനവമി ആശംസകൾ നേർന്ന് സംസാരിച്ചു. 100 വർഷങ്ങൾ മുമ്പ് ദസറ ദിനത്തിൽ ആർ‌എസ്‌എസ് സ്ഥാപിതമായത് വെറും യാദൃശ്ചികതയല്ലെന്നും മോദി പറഞ്ഞു. ശാഖകൾ രാജ്യത്തിന്റ വികസനത്തിന് സഹായിക്കുന്നു. സ്വാതന്ത്ര്യസമര സമയത്ത് ഡോ. ഹെഡ്ഗെവാർ നിരവധി തവണ ജയിലിൽ കിടന്നു. നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് സംരക്ഷണം നൽകി. രാഷ്ട്രത്തെ സേവിക്കുന്നതിനും സമൂഹത്തെ ശാക്തീകരിക്കുന്നതിനും ആർ‌എസ്‌എസ് വളണ്ടിയർമാർ സ്വയം സമർപ്പിച്ചിരിക്കുന്നുവെന്നും മോദി അവകാശപ്പെട്ടു.

ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന പാരമ്പര്യത്തിന്റെ പുനരുത്ഥാനമായിരുന്നു ആർ‌എസ്‌എസ്. ആർ‌എസ്‌എസിന്റെ ശതാബ്ദിക്ക് സാക്ഷ്യം വഹിക്കാൻ കഴിയുന്നത് നമ്മുടെ ഭാഗ്യം. സംഘശാഖ ഒരു പ്രചോദന ഭൂമിയാണ്. 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ, നിരവധി സിഖ് കുടുംബങ്ങൾക്ക് ആർ‌എസ്‌എസ് അഭയം നൽകി.കേരളത്തിൽ വയനാട് ദുരന്തം അടക്കം നിരവധി ഇടങ്ങളിൽ സഹായത്തിനായി ആദ്യം എത്തിയത് ആർ‌എസ്‌എസ് ആണ്. ആർ‌എസ്‌എസ് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നു.

ഏക ഇന്ത്യ, മഹത്തായ ഇന്ത്യ’ എന്നതിൽ ആണ് ആർ‌എസ്‌എസ് വിശ്വസിക്കുന്നത്. പക്ഷേ സ്വാതന്ത്ര്യാനന്തരം, ആർ‌എസ്‌എസ് ദേശീയ മുഖ്യധാരയിലേക്ക് എത്തുന്നത് തടയാൻ ശ്രമങ്ങൾ നടന്നുവെന്നും മോദി അവകാശപ്പെട്ടു. ഓരോ സ്വയംസേവകനും ജനാധിപത്യത്തിലും ഭരണഘടനാ സ്ഥാപനങ്ങളിലും അചഞ്ചലമായ വിശ്വാസമുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ ഈ വിശ്വാസം ഓരോ സ്വയംസേവകനും പോരാടാൻ ശക്തി നൽകി.

ഇന്നത്തെ വെല്ലുവിളികളും പോരാട്ടങ്ങളും വ്യത്യസ്തമാണ്. മറ്റ് രാജ്യങ്ങളെ സാമ്പത്തികമായി ആശ്രയിക്കുന്നു, നമ്മുടെ ഐക്യം തകർക്കാനുള്ള ഗൂഢാലോചനകൾ നടക്കുന്നു, ജനസംഖ്യാശാസ്‌ത്രം മാറ്റാനുള്ള ഗൂഢാലോചനകൾ ഉണ്ടാകുന്നു ഒരു പ്രധാനമന്ത്രി എന്ന നിലയിൽ, ഈ പ്രശ്‌നങ്ങളെല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

Latest Stories

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി