ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗത്തിന് എതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ഡൽഹിയിലെ കലാപത്തിന് വഴിമരുന്നിട്ട ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സാമൂഹിക പ്രവർത്തകനായ ഹര്‍ഷ മന്ദര്‍ നൽകിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുക.

കലാപത്തിന്‍റെ ഇരകളും ബിജെപി നേതാക്കൾക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകിയിട്ടുണ്ട്. ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ, പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ജാഫ്രാബാദിന് തൊട്ടടുത്ത്, സമരവേദിക്ക് കിലോമീറ്ററുകൾക്ക് അകലെ ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം കലാപത്തിന് കാരണമായി എന്ന് വ്യാപകമായ ആരോപണമുയർന്നതാണ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മടങ്ങിപ്പോകുന്നത് വരെ ബിജെപി പ്രവർത്തകർ ക്ഷമിക്കുമെന്നും അത് കഴിഞ്ഞാൽ പിന്നെ എന്ത് വേണമെന്ന് ഞങ്ങൾക്കറിയാമെന്നുമാണ് ഭീഷണി സ്വരത്തിൽ ഡല്‍ഹി ഡിസിപി അടക്കം നിൽക്കുമ്പോൾ കപിൽ മിശ്ര പ്രസംഗിച്ചത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ബിജെപി നേതാവ് പർവേഷ് വർമയും നടത്തിയ പരിപാടികളിൽ “ഗോലി മാരോ” മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ എന്നർത്ഥം വരുന്ന “ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാ***ൻ കോ” എന്ന പ്രകോപനമുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമായി ബിജെപി നേതാക്കൾ കളംനിറഞ്ഞത് ഡല്‍ഹിയിൽ വർഗീയ ചേരിതിരിവിന് കാരണമായിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇവർക്ക് എതിരെ കേസെടുക്കുന്നതിൽ തീരുമാനം എടുക്കാൻ ഏപ്രിൽ 13- വരെ ഡല്‍ഹി പൊലീസിന് ഡല്‍ഹി ഹൈക്കോടതി സമയം നീട്ടി നൽകിയിരുന്നു. ഡല്‍ഹി കലാപം നടന്ന ദിവസം അർദ്ധരാത്രി വീട്ടിൽ വെച്ച് അടിയന്തരമായി കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധർ റാവുവിനെ സ്ഥലം മാറ്റിയ ശേഷം, ചീഫ് ജസ്റ്റിസ് തന്നെ കേസ് ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് കേസെടുക്കുന്നതിൽ തീരുമാനമെടുക്കാൻ ഡല്‍ഹി പൊലീസിന് സമയം നീട്ടി നൽകിയത്.

കലാപം നിയന്ത്രിക്കാൻ ഇടപെടൽ നടത്തുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്ന് തിങ്കളാഴ്ച കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു.

Latest Stories

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം