ജഹാംഗീര്‍പുരിയില്‍ ഹിന്ദു മുസ്ലിം കൂട്ടായ്മയില്‍ സമാധാന യാത്ര; പുഷ്പവൃഷ്ടി നടത്തി സ്വീകരണം

ഹനുമാന്‍ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയെ തുടര്‍ന്ന് സംഘര്‍ഷ ഭരിതമായ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹിന്ദു മുസ്ലിം കൂട്ടായ്മയില്‍ ദേശീയ പതാകയേന്തി ഇന്നലെ സമാധാന യാത്ര നടത്തി. ദേശീയ പതാകയ്‌ക്കൊപ്പം ഭരണഘടനാ ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്കറിന്റെ ഫോട്ടോയും ഉയര്‍ത്തിയായിരുന്നു യാത്ര.

ഞായറാഴ്ച വൈകിട്ട് കുശല്‍ ചൗക്കില്‍ നിന്നാണ് പതാകയുമേന്തിയുള്ള യാത്ര് ആരംഭിച്ചത്. ബി ബ്ലോക്ക്, മാര്‍ക്കറ്റ്, മസ്ജിദ്, ക്ഷേത്രം, ജി ബ്ലോക്ക്, ഭൂമി ഘട്ട് എന്നീ പ്രദേശങ്ങളിലൂടെ റാലി കടന്നു പോയി. ഡല്‍ഹി പൊലീസിന്റെ അനുമതിയോടെയായിരുന്നു റാലി സംഘടിപ്പിച്ചത്. ഇരു സമുദായങ്ങളില്‍ നിന്നായി അമ്പതോളം ആളുകള്‍ റാലിയില്‍ പങ്കെടുത്തു. ഭാരത് മാതാ കീ ജയ്, ഹിന്ദു-മുസ്ലിം-സിഖ് എല്ലാവരും സഹോദരങ്ങളാണ് എന്നുമുള്ള മുദ്രാവാക്യങ്ങളും റാലിയില്‍ ഉയര്‍ന്നിരുന്നു.

ദേശീയ പതാകയേന്തിയുള്ള യാത്രയെ പുഷ്പവൃഷ്ടിയുമായാണ് ആളുകള്‍ സ്വീകരിച്ചത്. കനത്ത സുരക്ഷയാണ് പ്രദേശത്ത് പൊലീസ് ഒരുക്കിയിരുന്നത്. റാലി ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. പ്രദേശത്തെ സ്ഥിഗതികള്‍ ഇതുവരെ ശാന്തമായിട്ടില്ല. വരും ദിവസങ്ങളില്‍ സമാധാനം കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് റാലിയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി