മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യത്തിന്റെ നോട്ടീസ്; ചരിത്രത്തിലാദ്യം

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നല്‍കി. ലോക്‌സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് നല്‍കിയത്. 130 പേര്‍ ലോക്‌സഭയില്‍ നിന്നും 63 പേര്‍ രാജ്യസഭയില്‍ നിന്നും നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്ന നോട്ടീസ് സഭയിലെത്തുന്നത് ഇത് ആദ്യമായിട്ടാണ്. പാര്‍ലമെന്റില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ എംപിമാരുടെ ഒപ്പുകള്‍ ശേഖരിച്ചതായി അവകാശപ്പെട്ട്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് (ടിഎംസി) മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം മുന്‍കൈയെടുത്തത്.

ഏഴ് ആരോപണങ്ങളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇന്ത്യ സഖ്യം ഉന്നയിച്ചിരിക്കുന്നത്. പക്ഷാപാതപരവും വിവേചനപരവുമായ പെരുമാറ്റം, തിരഞ്ഞെടുപ്പ് തട്ടിപ്പ് അന്വേഷണത്തെ ബോധപൂര്‍വം തടസ്സപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പലതവണ ഭരണകക്ഷിയായ ബിജെപിയെ സഹായിച്ചതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു, പ്രത്യേകിച്ച് നടന്നുകൊണ്ടിരിക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക സമഗ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ടാണ് ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്. കേന്ദ്രത്തിലെ കാവി പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എസ്‌ഐആര്‍ നടപടികളെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പശ്ചിമ ബംഗാളിലെ എസ്ഐആര്‍ നടപടിക്രമങ്ങള്‍ പ്രത്യേകിച്ചും ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ യഥാര്‍ത്ഥ വോട്ടര്‍മാരെ ഇല്ലാതാക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ആരോപിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324(5) പ്രകാരം സുപ്രീം കോടതി ജഡ്ജിയുടെ അതേ നടപടിക്രമത്തിലൂടെയും അതേ കാരണങ്ങളാലും മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാന്‍ കഴിയൂ. ലോക്സഭയിലെ കുറഞ്ഞത് 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ പ്രമേയത്തില്‍ ഒപ്പിടണം.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി