ദാവൂദ് ഇബ്രാഹിമിന്റെ ബംഗ്ലാവും മാമ്പഴത്തോട്ടവും സ്വന്തമാക്കാന്‍ അവസരം; സ്വത്തുക്കള്‍ ലേലം ചെയ്യുന്നത് ജനുവരി 5ന്

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലേയും രത്‌നഗിരിയിലേയും സ്വത്തുക്കള്‍ സര്‍ക്കാര്‍ ലേലം ചെയ്യും. ബംഗ്ലാവും മാമ്പഴത്തോട്ടവും ഉള്‍പ്പെടെ ദാവൂദിന്റെ നാല് വസ്തുക്കളാണ് ജനുവരി 5ന് ലേലം ചെയ്യുന്നത്. രത്‌നഗിരിയിലേത് ഉള്‍പ്പെടെ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ ലേലം ചെയ്തിട്ടുണ്ട്.

ഡിസംബറില്‍ 1.10 കോടി രൂപ മൂല്യം വരുന്ന ലോട്ടെ ഗ്രാമത്തിലെ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ ലേലം ചെയ്തിരുന്നു. 2019ല്‍ 600 സ്‌ക്വയര്‍ഫീറ്റുള്ള ഫ്‌ളാറ്റ് 1.80 കോടി രൂപയ്ക്ക് ലേലം ചെയ്തിരുന്നു. ഇതിന് പുറമേ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് 4.53 കോടി രൂപയ്ക്കും കൂടാതെ 3.53 കോടി മൂല്യം വരുന്ന ആറ് ഫ്‌ളാറ്റുകളും 3.52 കോടി രൂപയുടെ ഗസ്റ്റ്ഹൗസ് എന്നിവയും ഇത്തരത്തില്‍ ലേലം ചെയ്തിരുന്നു.

1993ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാനിലെ കറാച്ചിയില്‍ വച്ച് വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ ഷക്കീല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം