ഓപ്പറേഷൻ 'സിന്ദൂർ' ഇന്ത്യയുടെ ന്യൂ നോർമൽ; നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടി, അധർമത്തിനെതിരെ പോരാടുന്നത് നമ്മുടെ പാരമ്പര്യം; പ്രധാനമന്ത്രി

ശതകോടി ഇന്ത്യക്കാരെ തലയുയർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ് ഇന്ത്യൻ സൈന്യം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകൾ കഴിഞ്ഞാലും സൈനിക ചരിത്രത്തിൽ ഈ സേവനം സ്‌മരിക്കപ്പെടുമെന്നും നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടിയെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത എല്ലാ സൈനികരെയും അഭിനന്ദിച്ചു സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. അധർമത്തിനെതിരെ പോരാടുന്നത് നമ്മുടെ നാടിന്റെ പാരമ്പര്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഓപ്പറേഷൻ ‘സിന്ദൂർ’ ഇന്ത്യയുടെ ന്യൂ നോർമൽ ആണെന്നും വ്യക്തമാക്കി.  ഇന്ത്യക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ മഹാവിനാശമായിരിക്കും പാകിസ്ഥാന് ഫലമെന്ന് മോദി പറഞ്ഞു. ഇനി കുറച്ച് കാലം പാകിസ്ഥാന് സമാധാനമായി ഉറങ്ങാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യക്ക് മുന്നിൽ ഒന്നും അല്ലാതായെന്നും നരേന്ദ്രമോദി പറഞ്ഞു.

ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ലക്ഷ്‌മണരേഖ എന്താണെന്ന് വ്യക്തമാണെന്നും മോദി പറഞ്ഞു. അതേസമയം രാജ്യം മൂന്ന് തീരുമാനങ്ങൾ എടുത്തു കഴിഞ്ഞെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇനി ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കും എന്നതാണ് ഒന്നാമത്തെ തീരുമാനമെന്ന് മോദി പറഞ്ഞു. ആണവ ഭീഷണി വച്ച് പൊറുപ്പിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകരതയെ സംരക്ഷിക്കുന്ന സർക്കാരിനെയും ഭീകരരെയും വേർതിരിച്ച് കാണില്ലെന്നും പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി