പാക് വ്യോമസേനയുടെ 20% ഇന്ത്യ തകർത്തു, യുദ്ധവിമാനങ്ങൾ നശിപ്പിച്ചു, 50 ലേറെ സൈനികർ കൊല്ലപ്പെട്ടു; ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള പാക് നഷ്ടങ്ങളുടെ വിശദാംശങ്ങൾ പുറത്ത്

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ പാകിസ്ഥാൻ വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും നശിപ്പിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ. പിഎഎഫിന്റെ (പാകിസ്ഥാൻ എയർ ഫോഴ്‌സിന്റെ) എഫ്-16, എഫ് -17 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരുന്ന സർഗോധ, ബൊലാരി തുടങ്ങിയ വ്യോമത്താവളങ്ങളെയും പ്രധാന വെടിമരുന്ന് ഡിപ്പോകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.

സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊലാരി വ്യോമതാവളത്തിൽ നടന്ന ആക്രമണത്തിൽ സ്‌ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉൾപ്പെടെ 50 ലധികം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പിഎഎഫ് യുദ്ധവിമാനങ്ങൾ നശിപ്പിക്കപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ചക്ലാലയിലെ നൂർ ഖാൻ, ഷൊർക്കോട്ടിലെ റഫീഖി, ചക്വാളിലെ മുരിദ്, സുക്കൂർ, സിയാൽകോട്ട്, പസ്രൂർ, ചുനിയൻ, സർഗോധ, സ്‌കർദു, ഭോലാരി, ജേക്കബ്ബാദ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളും വ്യോമത്താവളങ്ങളും ഇന്ത്യ ലക്ഷ്യമിട്ടു.

പാകിസ്ഥാൻ വ്യോമത്താവളങ്ങലുണ്ടായ നാശനഷ്ടങ്ങളുടെയും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു നശിപ്പിച്ച വിവിധ പാകിസ്ഥാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും ദൃശ്യങ്ങൾ സേന നേരത്തേ പുറത്തുവിട്ടിരുന്നു. സൈനിക- ജനവാസ മേഖലകളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.

Latest Stories

സംരംഭകന്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍; മലയാളികള്‍ക്ക് അഭിമാനം

സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം; മുഴുവന്‍ ഇടപാടുകളും ദുരൂഹം; ഇലോണ്‍ മസ്‌കിനെതിരെ സിപിഎം

പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ; വാക്കുകള്‍ പിന്‍വലിച്ച് വനംമന്ത്രി ആ കുടുംബത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂ‌ളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി, അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

'വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു'; എ വിജയരാഘവൻ

മലയാളത്തിന് പുതിയ സൂപ്പർ ഹീറോ യൂണിവേഴ്സ്..

'പൊലീസും സിസ്റ്റവും സർക്കാരിന്റെ കയ്യിലാണ്, അനന്തുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം'; പി വി അൻവർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

ശാരീരിക അസ്വസ്ഥ: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു