OPERATION SINDOOR: രാജ്യത്ത് ജാഗ്രത നിർദേശം, 10 വിമാനത്താവളങ്ങൾ അടച്ചു; ജമ്മുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജമ്മു കാശ്മീരിലടക്കം സജ്ജമാക്കിയതും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലും രാജ്യതലസ്ഥാനത്തും കൂടുതൽ കരസേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

സുരക്ഷമുൻനിർത്തി 10 വിമാനത്താവകലങ്ങളിൽ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ജമ്മു കാശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പഹൽഗാം ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സിൽ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തിൽ വധിച്ചു എന്നാണ് സൈന്യം പറഞ്ഞിരിക്കുന്നത്.

ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾ മുമ്പുതന്നെ ഇന്ത്യ പാകിസ്ഥാന് അവ്യക്തമായ ഭാഷയിൽ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. പുലർച്ചെ 1 : 28 നായിരുന്നു എക്‌സിൽ ഇന്ത്യൻ കരസേനയുടെ പോസ്റ്റ് വന്നത്. അതിൽ അവർ ഇങ്ങനെ കുറിച്ചു: “ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവർ” കരസേനാ എഡിജിപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പോസ്റ്റ് വന്ന് തയാറെടുപ്പുകൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ പാകിസ്ഥാന് തിരിച്ചടി കിട്ടുക ആയിരുന്നു.

16 മിനിറ്റുകൾ കൂടി കഴിഞ്ഞ് 1 : 44 നാണ് ഇന്ത്യയുടെ ആക്രമണം വന്നത്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങൾ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലാണ് നടന്നത്.

Latest Stories

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്

ഡോ.വന്ദന ദാസ് കൊലക്കേസ്: 'ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണ്; ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് പ്രതി കോടതിയിൽ

സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടി നീതികേട് കാണിക്കരുത് : എൽദോസ് കുന്നപ്പിള്ളി

ഗുഡ്ബൈയുടെ രാഷ്ട്രീയം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നാടകങ്ങളും കേരളത്തിന്റെ യാഥാർത്ഥ്യ രാഷ്ട്രീയവും

'കെ. സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം', കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല : അടൂർ പ്രകാശ്