ഓണ്‍ലൈന്‍ ഗെയിം വരുത്തിവച്ചത് ലക്ഷങ്ങളുടെ ബാദ്ധ്യത; യുവാവ് അമ്മയെ കൊന്നുതള്ളിയത് ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി

ഉത്തര്‍പ്രദേശില്‍ ഓണ്‍ലൈന്‍ ഗെയിമിലൂടെ വരുത്തിവച്ച കടം തീര്‍ക്കാന്‍ അമ്മയെ കൊലപ്പെടുത്തിയ പ്രതി ഹിമാന്‍ഷു പിടിയില്‍. യുപിയിലെ ഫത്തേപൂരിലാണ് സംഭവം നടന്നത്. ഇന്‍ഷൂറന്‍സ് തുകയ്ക്ക് വേണ്ടിയാണ് ഹിമാന്‍ഷു മാതാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതി സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയും ഗെയിം കളിച്ചിരുന്നു.

ഹിമാന്‍ഷു ഓണ്‍ലൈന്‍ ഗെയിമിന് അടിമയാണെന്നും പൊലീസ് അറിയിച്ചു. നാല് ലക്ഷം രൂപയോളമാണ് പ്രതിയ്ക്ക് ഓണ്‍ലൈന്‍ ഗെയിമിലൂടെ നഷ്ടമായത്. ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ സുപ്പിയിലായിരുന്നു ഹിമാന്‍ഷു ഗെയിം കളിച്ചിരുന്നത്. കടം നല്‍കിയവര്‍ പണം ആവശ്യപ്പെട്ടതോടെ ഇയാള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.

അമ്മായിയുടെ സ്വര്‍ണം മോഷ്ടിച്ച് വിറ്റ പണം ഉപയോഗിച്ച് മാതാപിതാക്കളുടെ പേരില്‍ പ്രതി 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തു. തുടര്‍ന്ന് പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയം നോക്കി പ്രതി മാതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം ചാക്കില്‍കെട്ടി യമുന നദിയില്‍ തള്ളി.

തിരികെ വീട്ടിലെത്തിയ പിതാവ് റോഷന്‍ സിംഗ് പ്രതിയുടെ മാതാവ് പ്രഭയെ അന്വേഷിച്ചെങ്കിലും അടുത്തുള്ള വീട്ടില്‍ പോയതായി ഹിമാന്‍ഷു മറുപടി നല്‍കി. ഏറെ വൈകിയിട്ടും പ്രഭയെ കാണാതായതോടെ റോഷന്‍ സിംഗ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഹിമാന്‍ഷു ട്രാക്ടറുമായി നദിക്കരയിലേക്ക് പോകുന്നത് കണ്ടുവെന്ന് അയല്‍വാസി പറഞ്ഞതോടെ റോഷന്‍ പൊലീസിനെ സമീപിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രഭയുടെ മൃതദേഹം നദിക്കരയില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് ഹിമാന്‍ഷുവിനെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ