ഗുജറാത്തിൽ സിംബാബ്‌വെയിൽ നിന്ന് മടങ്ങിയെത്തിയ ആൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

സിംബാബ്‌വെയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലേക്ക് യാത്ര ചെയ്ത വ്യക്തിക്ക് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

രണ്ട് ദിവസം മുമ്പാണ് ഇയാൾ സിംബാബ്‌വെയിൽ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ സ്‌ക്രീനിംഗിൽ ഇദ്ദേഹത്തിന് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന്, അധികൃതർ ഈ വ്യക്തിയുടെ സാമ്പിൾ ജീനോം സീക്വൻസിംഗിനായി പൂനെയിലെ ലാബിലേക്ക് അയക്കുകയായിരുന്നു.

കൊറോണ വൈറസിന്റെ പുതുതായി കണ്ടെത്തിയ ഒമിക്രോൺ വകഭേദമാണ് ഈ വ്യക്തിക്ക് ബാധിച്ചതെന്ന് ജീനോം സീക്വൻസിംഗിൽ വെളിപ്പെട്ടു.

ഇന്ത്യയിൽ ഒമിക്രോൺ വേരിയന്റിന് സ്ഥിരീകരിച്ച മൂന്നാമത്തെ കേസാണിത്. നേരത്തെ കർണാടകയിൽ രണ്ട് ഒമിക്രോൺ കേസുകൾ കണ്ടെത്തിയിരുന്നു.

66 കാരനായ ആദ്യ രോഗി നവംബർ 20 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് സംസ്ഥാനത്തെത്തി ഏഴ് ദിവസത്തിന് ശേഷം ഇന്ത്യ വിട്ടു. രണ്ടാമത്തെ രോഗി ആരോഗ്യ പ്രവർത്തകയാണെന്നും ഇവർ വിദേശ യാത്രാ നടത്തിയിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ