തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിക്ക് ഗതികേട്; ചിഹ്നം പോയി; ഒ പനീര്‍ശെല്‍വത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത് 'ചക്ക'; എംഡിഎംകെയ്ക്ക് തീപ്പെട്ടി ചിഹ്നം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും മുന്‍ അണ്ണാ ഡി.എം.കെ. നേതാവുമായ ഒ. പനീര്‍ശെല്‍വത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത് ചക്ക ചിഹ്നം. രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് അദേഹം മത്സരിക്കുന്നത്.
ബക്കറ്റ്, ചക്ക, മുന്തിരി എന്നിവയിലേതെങ്കിലും ഒരു ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒ. പനീര്‍ശെല്‍വം തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്നാണ് ചക്ക ചിഹ്നം അനുവദിച്ചത്.

അതേസമയം പിടിവാശി ഉപേക്ഷിച്ച് വിസികെയ്ക്ക് കുടം ചിഹ്നംതന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നല്‍കി.

നേരത്തേ തമിഴ്നാട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുടം ചിഹ്നം അനുവദിക്കാന്‍ തയ്യാറായിരുന്നില്ല. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് വി.സി.കെ.യ്ക്ക് കുടം ചിഹ്നം അനുവദിച്ചത്.

പമ്പരം ചിഹ്നം നഷ്ടപ്പെട്ട എം.ഡി.എം.കെ.യ്ക്ക് തീപ്പെട്ടിചിഹ്നം അനുവദിച്ചു. ഒറ്റ സീറ്റില്‍ മാത്രം മത്സരിക്കുന്നുള്ളൂവെന്നും ചുരുങ്ങിയത് രണ്ട് സീറ്റില്‍ മത്സരിക്കണമെന്നും കാണിച്ചാണ് എം.ഡി.എം.കെ.യുടെ ചിഹ്നമായ പമ്പരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ