ആശങ്ക വേണ്ട; സഹകരണ ബാങ്കുകളുടെയും മെഡിക്കൽ കോളജുകളുടെയും നിയന്ത്രണം മന്ത്രാലയം ഏറ്റെടുക്കില്ലെന്ന് അമിത് ഷാ

കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തെ കുറിച്ചുള്ള സംസ്ഥാനങ്ങളുടെ ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ.

സഹകരണ മന്ത്രാലയത്തെ കുറിച്ച് പാർലമെന്റിൽ വന്ന ചോദ്യങ്ങൾക്ക് മറുപടിയായാണ് അമിത് ഷായുടെ വിശദീകരണം. സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെയും സഹകരണ മെഡിക്കൽ കോളജുകളുടെയും ബാങ്കുകളുടെയും നിയന്ത്രണം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സഹകരണത്തിൽ നിന്ന് അഭിവൃദ്ധിയിലേക്കുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുക, രാജ്യത്ത് സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക, താഴെത്തട്ടിലേക്ക് അതിന്റെ ആഴം വർദ്ധിപ്പിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

എല്ലാ മേഖലകളിലേയും സഹകരണ പ്രവർത്തനങ്ങളുടെ ഏകോപനവും സഹകരണ മേഖലയിലെ പൊതുനയവുമാണ് മന്ത്രാലയത്തിന്റെ അധികാരപരിധിയെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

സഹകരണ മന്ത്രാലയത്തിന്റെ ചുമതല കൂടി അമിത് ഷായ്ക്ക് നൽകിയതിന് പിന്നാലെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ​ഗുജറാത്ത് മോഡൽ രാജ്യത്ത് നടപ്പിലാക്കാനാണ് പുതിയ സഹകരണ മന്ത്രാലയമെന്നായിരുന്നു പ്രധാന വിമർശനം.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്