ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് ഇനിമുതല്‍ മുന്‍കൂര്‍ ജാമ്യമില്ല; ബില്‍ പാസാക്കി യു.പി

ഉത്തര്‍ പ്രദേശില്‍ ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് ഇനിമുതല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. ക്രിമിനല്‍ നടപടിച്ചട്ട നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പോക്‌സോ നിയമം, സ്ത്രീകളുടെ മോശം പെരുമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമം ബാധകമായിരിക്കും.

വ്യാഴാഴ്ചയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. സംസ്ഥാനവുമായി ബന്ധപ്പെട്ട് 1973 ലെ സിആര്‍പിസിയുടെ 438-ാം വകുപ്പില്‍ ഭേദഗതി നിര്‍ദ്ദേശിക്കുകയും ഐക്യകണ്‌ഠ്യേനെ പസാക്കുകയുമായിരുന്നു.

പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുന്നതും, ഇരകളേയും സാക്ഷികളേയും സ്വാധീനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഈ ഭേദഗതി നിയമത്തിലൂടെ തടയാന്‍ സാധിക്കുമെന്ന് ഉത്തര്‍ പ്രദേശ് പാര്‍ലമെന്ററികാര്യ മന്ത്രി സുരേഷ് ഖന്ന വ്യക്തമാക്കി.

Latest Stories

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു