ഓൺലൈൻ വാർത്തകൾ, സോഷ്യൽ മീഡിയ, ഒ.ടി.ടി എന്നിവയ്ക്ക് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ. ഓൺലൈൻ വാർത്ത സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കുമായി പെരുമാറ്റച്ചട്ടം, ത്രിതല പരാതി പരിഹാര ചട്ടക്കൂട് എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. ഈ നിയമങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

ഡിജിറ്റൽ വാർത്താസ്ഥാപനങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഒടിടി സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയെ സർക്കാർ എങ്ങനെയായിരിക്കും നിയന്ത്രിക്കുക എന്ന് ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ, 2021-ൽ നിർദ്ദേശിക്കുന്നു. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവേദേക്കറും ചേര്‍ന്നാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത്.

നിരവധി മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന കർശനമായ മേൽനോട്ട സംവിധാനവും “ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും” ബാധിക്കുന്നതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതുമായ ഉള്ളടക്കത്തെ നിരോധിക്കുന്ന പെരുമാറ്റചട്ടങ്ങളും പുതിയ നിയമങ്ങളിൽ ഉൾപ്പെടുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ