നീരവ് ലണ്ടനിലുണ്ടെന്ന് അറിയാം; നടപടിയെടുക്കാന്‍ കാത്തിരിക്കുന്നത് ബ്രിട്ടന്റെ പ്രതികരണത്തിന്: ഇന്ത്യ

വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങി വിലസുന്ന നീരവ് മോദിയെ കുറിച്ച് അറിയാമെന്നും ബ്രിട്ടന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് നടപടിക്കെന്നും കേന്ദ്ര സര്‍ക്കാര്‍. നീരവിനെ ഇന്ത്യക്കു വിട്ടു നല്‍കണമെന്ന് കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപ വെട്ടിപ്പു നടത്തിയ കേസില്‍ നീരവിനൊപ്പം അമ്മാവന്‍ മെഹുല്‍ ചോക്സിയെയും വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

നീരവ് ലണ്ടനിലാണെന്ന് അറിയാമെന്നും മാധ്യമങ്ങള്‍ കണ്ടെത്തിയതു കൊണ്ട് മാത്രം പെട്ടെന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ അപേക്ഷ കോടതിക്ക് കൈമാറിയതായി യു.കെ ഹോം സെക്രട്ടറി അറിയിച്ചു. പുതിയ സാഹചര്യത്തില്‍ നീരവ് മോദിക്കെതിരെ യു.കെ അറസ്‌ററ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ യു.കെയിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്കാണ് കൈമാറിയിരിക്കുന്നത്. ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച ശേഷം കോടതി നീരവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ലണ്ടനിലേക്ക് പോകാനാണ് സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന്റെയും തീരുമാനം.

നീരവ് മോദി ലണ്ടനിലെ തെരുവുകളിലുടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യു.കെ പത്രമായ ദ ടെലിഗ്രാഫ് പുറത്ത് വിട്ടിരുന്നു. നീരവ് മോദി ലണ്ടനില്‍ ആഡംബര വസതിയിലാണ് താമസിക്കുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍