'മുഹമ്മദ് അലി ജിന്ന, കോൺഗ്രസ്, മൗണ്ട് ബാറ്റൺ'; വിഭജനത്തിൻ്റെ കുറ്റവാളികൾ മൂന്ന് പേരാണെന്ന് കുട്ടികൾക്കായുള്ള എൻസിഇആർടി സ്പെഷ്യൽ മൊഡ്യൂൾ

ഇന്ത്യാ വിഭജനത്തിൻ്റെ ഉത്തരവാദികൾ മുഹമ്മദ് അലി ജിന്ന, കോൺഗ്രസ്, മൗണ്ട് ബാറ്റൺ എന്നിവരാണെന്ന് എൻസിഇആർടി. സ്‌കൂൾ കുട്ടികൾക്കായി എൻസിഇആർടി തയ്യാറാക്കിയ വിഭജന ഭീകരതാ ഓർമ ദിനം എന്ന സ്പെഷ്യൽ മൊഡ്യൂളിലാണ് വിഭജനത്തിൻ്റെ കുറ്റവാളികളോടൊപ്പം കോൺഗ്രസിന്റെ പേരും ചേർത്തിരിക്കുന്നത്. വിഭജനം ആവശ്യപ്പെട്ട മുഹമ്മദ് അലി ജിന്ന, അംഗീകരിച്ച കോൺഗ്രസ്, നടപ്പാക്കിയ മൗണ്ട് ബാറ്റൺ എന്നിവരെയാണ് വിഭജനത്തിൻ്റെ കുറ്റവാളികളായി മൊഡ്യൂളിൽ വിശദീകരിച്ചിരിക്കുന്നത്.

ഇന്ത്യാ വിഭജനത്തിൻ്റെ കുറ്റവാളികൾ എന്ന അധ്യായത്തിലാണ് ഈ പരാമർശം ഉള്ളത്. 1947ൽ ജവാഹർലാൽ നെഹ്റു നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിഭജനം അംഗീകരിക്കുകയോ, അതല്ലെങ്കിൽ തുടർച്ചയായ സംഘർഷങ്ങളും കുഴപ്പങ്ങളും നേരിടുകയോ ചെയ്യേണ്ട ഒരു ഘട്ടത്തിൽ എത്തിയെന്ന് നെഹ്റു പറഞ്ഞതായാണ് അധ്യായത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിഭജനം മോശമാണ്. ഐക്യത്തിൻ്റെ വില എന്ത് തന്നെയായാലും, ആഭ്യന്തരയുദ്ധത്തിൻ്റെ വില അതിലും അനന്തമായിരിക്കുമെന്ന് നെഹ്റു പറഞ്ഞതായും അധ്യായത്തിൽ വിശദീകരിച്ചിട്ടുണ്ട്.

സ്പെഷ്യൽ മൊഡ്യൂളിൻ്റെ ആമുഖത്തിൽ വിഭജനത്തിൻ്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ചേർത്തിട്ടുണ്ട്. ഈ സ്പെഷ്യൽ മൊഡ്യൂൾ പാഠപുസ്‌തകത്തിൻ്റെ ഭാഗമല്ല. ആറാം ക്ലാസ് മുതൽ എട്ടാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്കായാണ് ഈ മൊഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി മറ്റൊരു സ്പെഷ്യൽ മോഡ്യൂളും എൻസിഇആർടി തയ്യാറാക്കിയിട്ടുണ്ട്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി