'ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നത്'; കോടതിയില്‍ വികാരാധീനനായി നരേഷ് ഗോയല്‍

ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടമായെന്നും ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ ജയിലില്‍ മരിക്കുന്നതാണെന്നും വായ്പാ തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ജാമ്യ ഹര്‍ജി പരിഗണിക്കവേ പ്രത്യേക കോടതിയില്‍ ജഡ്ജിക്കു മുന്നിലാണ് ഗോയല്‍ വികാരാധീനനായത്.

തന്റെ ആരോഗ്യ നില അപകടത്തിലാണെന്ന് കോടതിയെ അറിയിച്ച ഗോയല്‍ കാന്‍സര്‍ ബാധിതയായ ഭാര്യയെ മിസ് ചെയ്യുന്നതായും പറഞ്ഞു. ഭാര്യയുടെയും ഏക മകളുടെയും അവസ്ഥ മോശമാണ്. തന്നെ സഹായിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. കാല്‍മുട്ടുകള്‍ക്ക് നീരുവച്ചതായും വേദനകൊണ്ട് മടക്കാന്‍ സാധിക്കുന്നില്ലെന്നും ഗോയല്‍ കോടതിയെ അറിയിച്ചു.

തനിക്ക് മൂത്രമൊഴിക്കുമ്പോള്‍ കഠിനമായ വേദനയുണ്ട്. ചിലപ്പോഴൊക്കെ മൂത്രത്തിനൊപ്പം രക്തവും പുറത്ത് പോകുന്നു. ജെജെ ആശുപത്രിയിലേക്ക് അയക്കുന്നതിനേക്കാള്‍ ജയിലില്‍ മരിക്കുന്നതാണെന്നും നരേഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 1ന് ആയിരുന്നു വായ്പാ തട്ടിപ്പുകേസില്‍ ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തത്.

കാനറാ ബാങ്കുമായി ബന്ധപ്പെട്ട 538 കോടിയുടെ വായ്പാ തട്ടിപ്പ് കേസിലായിരുന്നു ഗോയലിന്റെ അറസ്റ്റ്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ഗോയല്‍ കേസില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹര്‍ജി പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ശനിയാഴ്ച നേരിട്ട് ഹാജരായാണ് ഗോയല്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്.

അതേസമയം മാനസികമായും ശാരീരികമായും എല്ലാ തരത്തിലുള്ള സഹായങ്ങളും ഗോയലിന് കോടതി ഉറപ്പ് നല്‍കി. ആരോഗ്യപരമായ വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗോയലിന്റെ അഭിഭാഷകരോട് കോടതി നിര്‍ദ്ദേശിച്ചു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ