മുത്തലാഖ് നിരോധന ബില്‍ വീണ്ടും പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍

വിവാദ മുത്തലാഖ് നിരോധന ബില്‍ പുതുക്കി വീണ്ടും പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. ജൂണ്‍ 17 ന് തുടങ്ങുന്ന പാര്‍ലിമെന്റിന്റെ സെഷനില്‍ ബില്ല് അവതരിപ്പിക്കാനാണ് നീക്കം.

തിരഞ്ഞെടുപ്പിനു മുമ്പ് തുടര്‍ച്ചയായ ഓര്‍ഡിനന്‍സ് വഴി പ്രാബല്യത്തില്‍ വന്ന നിയമത്തിലെ വ്യവസ്ഥകള്‍ പാര്‍ലിമെന്റിന്റെ ഇരുസഭയിലും പാസാക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാരിന്റേത്. കഴിഞ്ഞ സെപ്റ്റംബറില്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ രണ്ടാമതും ഓര്‍ഡിനന്‍സ് കൊണ്ടു വന്നിരുന്നു.

മൂന്നു ത്വലാഖും ഒറ്റത്തവണ ചൊല്ലി വിവാഹബന്ധം ഉടനടി വേര്‍പെടുത്തുന്ന മുത്തലാഖ് സമ്പ്രദായം സുപ്രീം കോടതി വിലക്കിയിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാര്‍ തയാറാക്കിയ മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്‍ എന്ന മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭ നേരത്തേ പാസാക്കിയതാണ്. എന്നാല്‍, സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ഇത് പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പലവട്ടം ഓര്‍ഡിനന്‍സ് ഇറക്കിയത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു