മു​ഗൾ രാജവംശം പുറത്ത്, മഹാകുംഭമേളയും അടൽ ടണലും അകത്ത്; എൻസിഇആർടി പാഠപുസ്തകത്തിൽ കേന്ദ്രത്തിന്റെ പരിഷ്കരണം

എൻ‌സി‌ആർ‌ടിയുടെ ഏഴാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെക്കുറിച്ചും ഡൽഹി സുൽത്താൻമാരെ കുറിച്ചുമുള്ള പാഠഭാ​ഗങ്ങൾ നീക്കം ചെയ്തു. പകരം ഈ വർഷം പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയെക്കുറിച്ച് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, അടൽ ടണൽ തുടങ്ങിയ സർക്കാർ സംരംഭങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെ പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

‘എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് ‘ എന്ന പരിഷ്കരിച്ച സിലബസിന്റെ ആദ്യ ഭാഗങ്ങളിലാണ് മു​ഗൾ ചരിത്രവും ഡൽഹി സുൽത്താന്മാരുടെയും ചരിത്രം ഒഴിവാക്കിയത്. പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗം വരും മാസങ്ങളിൽ പുറത്തിറങ്ങുമെന്നും എൻ‌സി‌ആർ‌ടി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, രണ്ടാം ഭാ​ഗത്തിൽ മു​ഗൾ ചരിത്രം ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതിൽ ഉദ്യോ​ഗസ്ഥർ വ്യക്തത വരുത്തിയില്ല.

പുതിയ പരിഷ്കരണത്തിൽ ചരിത്ര കാലഘട്ടങ്ങളെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. പകരം, ‘എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മഗധ, മൗര്യ, ശുംഗ, ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെക്കുറിച്ചുള്ള പുതിയ അധ്യായങ്ങൾ ഉൾപ്പെടുത്തി. തുഗ്ലക്ക്, ഖൽജി, മംലൂക്ക്, ലോധി തുടങ്ങിയ രാജവംശങ്ങളുടെ വിശദമായ വിവരണങ്ങൾ ഉൾപ്പെടെ മുഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള ഭാഗങ്ങൾ നേരത്തെയുള്ള പരിഷ്കരണത്തിൽ വെട്ടിക്കുറച്ചിരുന്നു.

‘ഹൗ ലാൻഡ് ബികം സേക്രഡ്’ എന്ന അധ്യായത്തിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള പുണ്യസ്ഥലങ്ങളുടെ പ്രാധാന്യം ഉൾപ്പെടുത്തി. ഹിന്ദുമതം, ഇസ്ലാം, ക്രിസ്തുമതം, ജൂതമതം, സൊരാഷ്ട്രിയനിസം, ബുദ്ധമതം, സിഖ് മതം എന്നിവയുൾപ്പെടെ വിവിധ മതങ്ങളുമായി ബന്ധപ്പെട്ട പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ പരിചയപ്പെടുത്തും.

‘സേക്രഡ് ജോ​ഗ്രഫി’ എന്ന ഭാഗത്ത് 12 ജ്യോതിർലിംഗങ്ങൾ, ചാർ ധാം യാത്ര, ശക്തി പീഠങ്ങൾ, പുണ്യ പർവതങ്ങൾ, നദികൾ, വനങ്ങൾ എന്നിവയെ വിവരിക്കുന്നു. പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ ‘വർണ്ണ-ജാതി’ സമ്പ്രദായത്തെക്കുറിച്ചും ചർച്ച ചെയ്യുന്നു. തുടക്കത്തിൽ സാമൂഹിക സ്ഥിരത നൽകുന്നതിൽ ജാതിയുടെ പങ്കും കാലക്രമേണ, പ്രത്യേകിച്ച് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിൽ, ജാതി അസമത്വങ്ങളിലേക്ക് നയിച്ചത് എങ്ങനെയെന്നും വിവരിക്കുന്നു.

‘പൂർവി’ എന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിലും മാറ്റം വരുത്തി. കൂടുതൽ ഇന്ത്യൻ എഴുത്തുകാരെ ഉൾപ്പെടുത്തിയാണ് മാറ്റം വരുത്തിയത്. 15 കഥകൾ, കവിതകൾ, ആഖ്യാനങ്ങൾ എന്നിവയിൽ 9 എണ്ണം ഇന്ത്യൻ എഴുത്തുകാരുടേതാണ്. നേരത്തെയുള്ള പാഠപുസ്തകത്തിൽ 17 എഴുത്തുകാരിൽ നാല് ഇന്ത്യൻ എഴുത്തുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Latest Stories

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്