മോദിയെ പടിയടച്ച് പിണ്ഡം വെച്ചു ; ബി.ജെ.പിയെ മുട്ടുകുത്തിച്ചു ജോഡോ യാത്ര സൃഷ്ടിച്ച പ്രകമ്പനമെന്ന് കെ.സുധാകരൻ

കർണാടകയിലെ  തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ദക്ഷിണേന്ത്യയിൽ  നിന്ന്  ബിജെപിയെ പടിയടച്ച് പിണ്ഡം വെച്ചുവെന്ന് പ്രതികരിച്ച  കെ സുധാകരൻ  നരേന്ദ്രമോദിയെ കെട്ടുകെട്ടിച്ച കർണാടക തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതേതര വിശ്വാസികളുടെ  ആവേശം അണികളെ ആകാശത്തോളം ഉയർത്തിയന്നും   പ്രതികരിച്ചു.

കർണാടകത്തിലെ ജയം കേരളത്തിന്റെ  ജയം കൂടിയാണ്. അവിടെയുള്ള  മുഴുവൻ മലയാളികളും കോൺഗ്രസിന് പിന്നിൽ അണി നിരന്നു. കേരളത്തിൽനിന്നുള്ള നേതാക്കളെല്ലാം കർണാടകയിൽ സജീവമായി  പങ്കെടുത്തു.എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആദ്യം മുതൽ അവസാനം വരെ സജീവമായിരുന്നു.

ഇത്രയും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണം സമീപകാലത്ത് എങ്ങും തന്നെ ഉണ്ടായിട്ടില്ല. കർണാടകയിൽ  നേരിട്ടുള്ള മത്സരത്തിൽ ബിജെപിയെ തോൽപ്പിച്ചെങ്കിൽ  കേരളത്തിൽ പൊതുശത്രുക്കളെ നേരിടാൻ കോൺഗ്രസിന് സാധിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര സൃഷ്ടിച്ച പ്രകമ്പനം കർണാടകയിൽ പ്രതിഫലിച്ചു. നരേന്ദ്രമോദി കർണാടകയിൽ ദിവസങ്ങളോളം തമ്പടിച്ച് കൂറ്റൻ റാലികളും പ്രചാരണങ്ങളും അഴിച്ചുവിട്ടിട്ടും ജനങ്ങൾ സ്നേഹിക്കുന്നത്  രാഹുൽ ഗാന്ധിയെ ആണെന്ന് വ്യക്തമാണെന്നും അദ്ദേഹം  പ്രതികരിച്ചു.കർണാടകയിൽ കോൺഗ്രസ് ജയമുറപ്പിച്ചതോടെ  ആര് മുഖ്യമന്ത്രിയാവുമെന്ന കാര്യത്തിലും സസ്പെൻസ് നിലനിൽക്കുകയാണ്.

Latest Stories

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്

പൊലീസിന് നല്‍കിയ പരാതിയിലും കൃത്രിമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ട് തെലുങ്കില്‍ പോകേണ്ടി വന്നു എന്ന ചിന്തയായിരുന്നു എനിക്ക്.. തൃശൂര്‍ സ്റ്റൈലില്‍ തെലുങ്ക് പറയാന്‍ കാരണമുണ്ട്: ഗായത്രി സുരേഷ്

റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ പുതിയ തീയതി; ഉന്നതതല യോഗത്തില്‍ തീരുമാനം