മോദിയുടേത് ഇന്ത്യാചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍; ജനാധിപത്യത്തെ തകര്‍ത്തു; ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്ന് പ്രകാശ് കാരാട്ട്

ഇന്ത്യാചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ച ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ്. 8252 കോടി രൂപയാണ് വിവിധ കമ്പനികളില്‍നിന്ന് ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി വാങ്ങിയത്.

രണ്ടുവിധത്തിലാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി പണം നേടിയത്. സര്‍കാര്‍ പദ്ധതികളുടെ കരാറെടുക്കുന്ന കമ്പനികള്‍ ബിജെപിക്ക് ബോണ്ട് നല്‍കുന്നതാണ് ആദ്യത്തെ രീതി. രണ്ടാമത്തെ രീതി കൂടുതല്‍ അപകടകരമാണ്. പണം നല്‍കാത്ത കമ്പനികളില്‍ ഇഡിയും ആദായനികുതി വകുപ്പും റെയ്ഡ് നടത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. പണം കൊടുക്കുന്നതോടെ കേസുകള്‍ ഇല്ലാതാകും.

പത്തുവര്‍ഷം മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കാനാണ് ശ്രമിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്ത രണ്ടു മുഖ്യമന്ത്രിമാരെ ജയിലില്‍ അടച്ചു. ബിജെപിക്കെതിരെ പോരാടാന്‍ ഇന്ത്യ കൂട്ടായ്മയുടെ ഭാഗമായി എന്നതാണ് ഇവര്‍ ചെയ്ത കുറ്റം. ജനാധിപത്യം നിലനിര്‍ത്താനും ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടത്തിലാണ് ഇന്ത്യ കൂട്ടായ്മ. ബിജെപി സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്‍എസ്എസ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നത്. അതിനായി പൗരത്വനിയമം കൊണ്ടുവന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങളും ക്രൈസ്തവരും രണ്ടാംകിട പൗരന്മാരാണ്. അവരുടെ ജീവിതോപാധികള്‍ തകര്‍ക്കുകയാണ്. രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവി തീരുമാനിക്കുന്ന സുപ്രധാന തരഞ്ഞെടുപ്പാണിതെന്നും അദേഹം പറഞ്ഞു.

Latest Stories

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്