ഇപ്പോൾ രാജ്യം കാണുന്നത് ഭാവി സംഘര്‍ഷങ്ങളുടെ ട്രെയിലർ - കരസേന മേധാവി

ഭാവി സംഘര്‍ഷങ്ങളുടെ ട്രെയിലറുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് കരസേന മേധാവി എം.എം. നരവനെ .രാജ്യം അസാധാരണവും വ്യത്യസ്ത തലത്തിലുമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുവെന്നും വടക്കന്‍ അതിര്‍ത്തികളിലെ സംഭവവികാസങ്ങള്‍ സര്‍വസജ്ജമായ സേനയുടെ ആവശ്യകതയെ അടിവരയിടുന്നുവെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ സെമിനാറില്‍ പറഞ്ഞു.

എതിരാളികള്‍ അവരുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആണവശേഷിയുള്ള അയല്‍ക്കാരുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഒളിയുദ്ധങ്ങളും സുരക്ഷാ ഉപകരണങ്ങളുടേയും വിഭവങ്ങളുടേയും ആവശ്യകത വര്‍ധിപ്പിക്കുന്നുവെന്നും ചൈനയുടെയും പാകിസ്താന്റെയും പേര് പറയാതെ കരസേനാ മേധാവി പറഞ്ഞു.
.
ഇന്‍ഫര്‍മേഷന്‍ ബാറ്റില്‍ഫീല്‍ഡിലും നെറ്റ് വര്‍ക്കുകളിലും സൈബര്‍ ഇടങ്ങളിലും ഇത് അനുദിനം നടപ്പാകുകയാണ്. സ്ഥിരതയില്ലാത്തതും പ്രശ്‌നബാധിതവുമായ അതിര്‍ത്തികളിലും ഇവ നടക്കുന്നു. ഈ ട്രെയിലറുകളെ അടിസ്ഥാനമാക്കി നാളത്തെ യുദ്ധഭൂമികകളെ നോക്കിക്കാണണം.ചുറ്റുപാടും നോക്കിയാല്‍ ഇന്നത്തെ യാഥാര്‍ഥ്യം നമുക്ക് മനസ്സിലാകും.

ചൈന ആഗോള ക്രമത്തെയും നിയമത്തെയും അട്ടിമറിക്കുകയാണെന്നും പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്ക് പോകാതെ തല്‍സ്ഥിതിയില്‍ മാറ്റംവരുത്താനുള്ള അവസരവാദ നിലപാടുകളിൽ ഇത് വ്യക്തമാണെന്നും പരോക്ഷമായി അദ്ദേഹം സൂചിപ്പിച്ചു.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര