മംഗ്ലൂരുവിൽ ഒരാളെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗ സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തെ തുടർന്ന് കർണാടക ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകി.
മംഗ്ലൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ. ഇയാൾ കേരളത്തിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയിരുന്നു . ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. ആരോഗ്യവകുപ്പിന് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്
അതേസമയം, കേരളത്തിൽ ആശ്വാസകരമായ വാർത്തകളാണ് പുറത്തുവരുന്നത്. നിപ സമ്പര്‍ക്ക പട്ടികയിലുള്ള 17 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്.