'ബംഗാളില്‍ ബിജെപിയെ വേരുറപ്പിക്കാന്‍ സഹായിച്ചത് മമത'; മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം കുറ്റവാളി, കൊള്ളയടിക്കുന്നയാള്‍, അഴിമതി നടത്തുന്നയാള്‍ എന്ന് തള്ളിക്കളഞ്ഞവരെ പിന്തുണയ്ക്കാന്‍ ഇല്ലെന്നാണ് ഇടതുപക്ഷത്തിന്റെ മറുപടി.  ബംഗാളില്‍ ബിജെപിയെ വേരുറപ്പിക്കാന്‍ സഹായിച്ചത് മമതയാണെന്നും ആരോപണമുണ്ട്.

ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും എന്‍ജിഒകളും ബിജെപിക്കെതിരെ ഒന്നിക്കണമെന്നായിരുന്നു മമതയുടെ ആഹ്വാനം. ദേശീയ പാര്‍ട്ടികളും ഇടതുപക്ഷക്കാരും തീവ്ര ഇടതുപക്ഷക്കാരും മുന്നോട്ടുവരണമെന്ന് മമത അഭ്യര്‍ഥിച്ചിരുന്നു. എന്താണ് തീവ്ര ഇടതുപക്ഷം എന്നതുകൊണ്ട് മമത ബാനര്‍ജി ഉദ്ദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെക്കുറിച്ചുള്ള മമതയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്തും 2013ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ മാവോയിസ്റ്റ് അക്രമത്തെ ഓര്‍മ്മിപ്പിച്ചുമാണ് കോണ്‍ഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയ് മമതയുടെ ആവശ്യം തള്ളിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുകയും ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു.

Latest Stories

'ഞാൻ ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയ ഒരാൾ, അന്നും പണം തന്നിരുന്നത് അച്ഛൻ'; തുറന്നുപറഞ്ഞ് മാധവ് സുരേഷ്

'ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുന്നു, എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാന്‍'; രാഹുൽ ഗാന്ധി

'പ്രണയം എപ്പോഴും ഉച്ചത്തിലാണ്' വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ചിത്രങ്ങൾ പങ്കുവെച്ച് തൃഷ; ചർച്ചയാക്കി സോഷ്യൽ മീഡിയ

ടിവികെയെ പിന്തുണച്ചത് ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷം; അവർക്ക് നൽകിയ പിന്തുണ ഏകപക്ഷീയമല്ലെന്നും കോൺഗ്രസ്

'വന്ദേമാതരം ആദ്യം പാടിയത് ലോക്ഭവന്റെ നിർദേശ പ്രകാരം'; വിശദീകരണവുമായി ടിവികെ

'എല്ലാ ചർച്ചകളും കഴിഞ്ഞു, ഇനി ചർച്ചയുടെ ആവശ്യമില്ല'; മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കുമെന്ന് രമേശ് ചെന്നിത്തല

'വർക്ക് ഫ്രം ഹോമിലേക്ക് പോകുക, ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങരുത്'; നിർദേശങ്ങളുമായി നരേന്ദ്ര മോദി

യുദ്ധം അവസാനിച്ചിട്ടില്ല, ഇറാന്റെ ശക്തി കേന്ദ്രങ്ങൾ തകർക്കാതെ ഇത് അവസാനിക്കില്ല: ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണശ്രമം

'നിലവിലെ ചെന്നൈ ടീമിലേക്ക് എം എസ് ധോണി വരാൻ ആഗ്രഹിക്കുന്നില്ല'; തുറന്ന് പറഞ്ഞ് അനിൽ കുംബ്ലെ