അധികാരത്തെ ദുരുപയോഗം ചെയ്ത് ജനങ്ങളെ ബിജെപി ബുൾഡോസ് ചെയ്തത് പോലെ ജനങ്ങള്‍ ഒരിക്കല്‍ ബിജെപിക്ക് ബുള്‍ഡോസറായി മാറുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അടുത്ത തിരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങളും ബി.ജെ.പിയും തമ്മിലായിരിക്കുമെന്നും മമത പറഞ്ഞു.ബി.ജെ.പി ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവരെ മാത്രമേ രാജ്യത്ത് പണം നിക്ഷേപിക്കാന്‍ ബി.ജെ.പി അനുവദിക്കുന്നുള്ളൂവെന്നും തങ്ങള്‍ക്കും പണമുണ്ടാക്കാന്‍ കഴിയുന്നിടത്ത് മാത്രമേ ബി.ജെ.പി പണം നിക്ഷേപിക്കൂവെന്നും കൂട്ടിച്ചേർത്തു.
‘ജനങ്ങള്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ഒരു ബുള്‍ഡോസറായി മാറും. ശക്തമായ അധികാരത്തെ നിങ്ങള്‍ ദുരുപയോഗം ചെയ്തു. ജനാധിപത്യം നിങ്ങള്‍ തകര്‍ത്തു. പക്ഷെ അടുത്ത തിരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങളും ബി.ജെ.പിയും തമ്മിലായിരിക്കും. ജനങ്ങള്‍ നിങ്ങളേയും ബുള്‍ഡോസ് ചെയ്യും’ തികച്ചും ജനാധിപത്യപരമായി തന്നെയെന്ന്. മമത ബാനർജി പറഞ്ഞുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യ്തു.
പശ്ചിമ ബംഗാളില്‍ തുടരുന്ന കുടുംബ രാഷ്ട്രീയത്തെ നിര്‍ത്തലാക്കുമെന്ന് ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനു മറുപടി നൽകിയ മമത ബി.ജെ.പി ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവരെ മാത്രമേ രാജ്യത്ത് പണം നിക്ഷേപിക്കാന്‍ ബി.ജെ.പി അനുവദിക്കുന്നുള്ളൂവെന്നും തങ്ങള്‍ക്കും പണമുണ്ടാക്കാന്‍ കഴിയുന്നിടത്ത് മാത്രമേ ബി.ജെ.പി പണം നിക്ഷേപിക്കൂവെന്നും കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധിയെ തുടർന്ന് രൂപികരിച്ച പുതിയ സർക്കാരിനെയും മമത വിമർശിച്ചു. വഞ്ചനയിലൂടെയാണ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരം പിടിച്ചെടുത്തത്. അത് അധിക കാലം നില നിൽക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലന്നും മമത പറഞ്ഞു