വളച്ചൊടിച്ച കഥ, 'ദ കേരള സ്റ്റോറി' സിനിമ നിരോധിച്ച് മമത സര്‍ക്കാര്‍; തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഉറപ്പാക്കേണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം

വിവാദമായ ‘ദ കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം ബംഗാളില്‍ നിരോധിച്ച് മമത സര്‍ക്കാര്‍. വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേത്. ബംഗാളില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണു നിരോധനം. തീയറ്ററുകളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മമത നിര്‍ദേശം നല്‍കി.

കേരളമുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ സിനിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുണ്ടെന്നും അതിനാലാണ് സിനിമ നിരോധിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഇന്നലെ സിനിമയുടെ പ്രദര്‍ശനം തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സുകള്‍ റദ്ദാക്കിയിരുന്നു. ചെന്നൈയിലെ പിവിആര്‍ ഉള്‍പ്പെടെയുള്ള തിയറ്ററുകള്‍ക്ക് നേരെ അക്രമം ഉണ്ടാവുകയും ടിക്കറ്റ് വില്‍പ്പന കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം തമിഴ്നാട് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ എടുത്തിരിക്കുന്നത്.

സിനിമ പ്രദര്‍ശിക്കാന്‍ ആവശ്യമായ സുരക്ഷ ഒരുക്കാമെന്ന് ഡിജിപി ശൈലേന്ദ്ര ബാബു തീയറ്റര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഉറപ്പ് പാലിക്കപ്പെട്ടില്ല, ചെന്നൈ പിവിആര്‍ തീയറ്ററുകള്‍ക്ക് മുന്നിലെ ലൈറ്റിങ്ങ് ഫ്ളക്സ് ബോര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ അക്രമികള്‍ തകര്‍ത്തു. ഇതോടെയാണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അവര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കോയമ്പത്തൂരിലെയും ചെന്നൈയിലെയും തീയറ്ററുകളിലേക്ക് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു. എസ്ഡിപിഐയുടെയും തമിഴ്‌നാട് മുസ്ലീം മുന്നേറ്റ കഴകത്തിന്റെയും നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

തിരുമംഗലത്ത് വിആര്‍ മാളിന് മുന്നിലും റോയപ്പേട്ട ക്ലോക്ക് ടവറിന് സമീപമുള്ള എക്‌സ്പ്രസ് അവന്യൂ മാളിന് മുന്നിലും വിരുഗമ്പാക്കം ഐനോക്‌സ് സിനിമാ ഹാളിലും വേളാച്ചേരിയിലെ പിവിആര്‍ സിനിമാശാലകള്‍ക്ക് പുറത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കോയമ്പത്തൂരിലെ് ബ്രൂക്ക്ഫീല്‍ഡ് മാളിന് മുന്നിലും പ്രതിഷേധക്കാര്‍ സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്ഡിപിഐക്കാരായ 65 പേരെയും ടിഎംഎംകെയില്‍ നിന്നുള്ള 64 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ