'ജ്യോതിരാദിത്യ സിന്ധ്യ സ്വാധീനം': മധ്യപ്രദേശിൽ പുതിയ മന്ത്രിസഭ

ഇന്ന് മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാൻ നയിക്കുന്ന ബിജെപി സർക്കാരിൽ ഇരുപത്തിയെട്ട് പുതിയ മന്ത്രിമാർ ചേർന്നു. ഇതിൽ ഉൾപ്പെട്ട മുൻ കോൺഗ്രസ് നേതാക്കളുടെ ഗണ്യമായ എണ്ണം മന്ത്രിസഭാ വിപുലീകരണത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനശക്തിക്ക് തെളിവായി. മന്ത്രിസഭാ വിപുലീകരണത്തിന് മന്ത്രാലയങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തെ തുടർന്ന് മാസങ്ങളോളം കാലതാമസം നേരിട്ടിരുന്നു.

മാർച്ചിൽ ബിജെപിയിൽ ചേർന്ന, ദീർഘകാലം കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ നിരവധി വിശ്വസ്തർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ ഉൾപ്പെടുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായി ബിജെപി നേതാവായ യശോദര രാജെ സിന്ധ്യയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി.

ജ്യോതിരാദിത്യ സിന്ധ്യ നിർദ്ദേശിച്ച പേരുകൾക്ക് സമ്മതം നൽകാൻ ശിവരാജ് സിംഗ് ചൗഹാൻ നിർബന്ധിതനായി എന്നാണ് വൃത്തങ്ങൾ പറയുന്നത്.

“പാലാഴി കടഞ്ഞാൽ മാത്രമേ അമൃത് ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ, ശിവൻ വിഷം കുടിക്കണം,” ശിവരാജ് സിംഗ് ചൗഹാൻ ബുധനാഴ്ച പറഞ്ഞു. തന്റെ പുതിയ മന്ത്രിസഭയിൽ താൻ ആഗ്രഹിക്കുന്ന മന്ത്രിമാരെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല എന്നത് സമ്മതിക്കുന്നതാണ് ഈ പ്രസ്താവന എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 വിമതർ രാജി വെച്ചതിനെ തുടർന്ന്  അധികാരം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് മാർച്ച് മുതൽ മന്ത്രിസഭ വിപുലീകരണത്തിനുള്ള കാത്തിരിപ്പായിരുന്നു.

Latest Stories

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു