വന്ദേമാതരമെന്നോ ജയ്ഹിന്ദെന്നോ വിളിക്കുന്നതല്ല, എല്ലാ പൗരന്മാരെയും പരിഗണിക്കുന്നതാണ് ദേശസ്നേഹമെന്ന് ഉപരാഷ്ട്രപതി

വന്ദേമാതരമെന്നോ ജയ്ഹിന്ദെന്നോ വിളിക്കുന്നതല്ല ദേശസ്നേഹമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു. എല്ലാ പൗരരെയും പരിഗണിക്കണമെന്നും അതാണ് ദേശഭക്തിയെന്നും അദ്ദേഹം പറഞ്ഞു. അതിനു ജാതിയുടെയോ വംശത്തിന്റെയോ ലൈംഗികതയുടെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ വ്യത്യാസമുണ്ടാകാന്‍ പാടില്ല. എന്നാല്‍, ദേശസ്നേഹത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈയില്‍ മാനേജ്മെന്റ് ബിരുദധാരികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ദേശസ്നേഹത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശസ്നേഹമെന്നാല്‍ വന്ദേമാതരമെന്നോ ജയ്ഹിന്ദെന്നോ വിളിക്കുന്നതല്ല, കൈയുയര്‍ത്തി ഭാരത് മാതാ എന്നു വിളിക്കുന്നതുമല്ല. കന്യാകുമാരിയിലോ, കശ്മീരിലോ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പ്രതികരിക്കണം. കേരളത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പ്രതികരിക്കണം. അതിനെയാണ് ദേശസ്നേഹമെന്നും ദേശീയതയെന്നുമൊക്കെ പറയുന്നത്.”- അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യക്കാരനെയും ഓര്‍ക്കുന്നതും പിന്തുണയ്ക്കുന്നതുമാണു ദേശീയതയെന്നും നായിഡു വ്യക്തമാക്കി.

ചുംബിക്കണമെന്നുണ്ടെങ്കില്‍ അതിനായി ഏതെങ്കിലും സ്വകാര്യസ്ഥലം കണ്ടെത്തി അതു ചെയ്യണമെന്നും അത് ആഘോഷമാക്കരുതെന്നും നായിഡു ഇതേ വേദിയില്‍ വെച്ച് പറഞ്ഞു. നിങ്ങള്‍ക്ക് എന്തു കഴിക്കണമെന്നു തോന്നിയാലും കഴിക്കൂ. പക്ഷേ അതു മറ്റുള്ളവരുടെ എന്തെങ്കിലും തരത്തിലുള്ള വികാരത്തെ വൃണപ്പെടുത്തി കൊണ്ടാകരുത്. അതൊരിക്കലും ആഘോഷത്തിന്റെ രൂപത്തിലുമാകരുതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു